കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണി വിപുലീകരിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആലോചനകളിലാണ് യുഡിഎഫ് നേതൃത്വം.എൽഡിഎഫിൽ പാലായെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയെ മറികണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ഏറെ കുറെ വിജയിച്ച മട്ടാണ്. മുൻ എൻസിപി നേതാവും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ നേരിട്ടാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

എൻസിപിയെ കൂടാതെ പിസി ജോർജ്ജിന്റെ ജനപക്ഷം സെക്കുലറും ഉടൻ യുഡിഎഫിലെത്തും.ജനപക്ഷത്തിന്റെ വരവിന് തടസമായിരുന്ന ഉമ്മൻചാണ്ടി ജോർജുമായി സംസാരിച്ചെന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ജോർജിന്റെ ലക്ഷ്യം

ജോർജിന്റെ ലക്ഷ്യം

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എൻഡിഎയിൽ നിന്ന് പടിയിറങ്ങിയ പിസി ജോർജ് തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു. ഇടതുമുന്നണിയുമായി ഇടഞ്ഞ് നിൽക്കുന്ന ജോർജിന്റെ ലക്ഷ്യം യുഡിഎഫ് തന്നെയായിരുന്നു.ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് ഐ ഗ്രൂപ്പിനും അനുകൂല നിലപാടായിരുന്നു.

എ ഗ്രൂപ്പിന്റെ എതിർപ്പ്

എ ഗ്രൂപ്പിന്റെ എതിർപ്പ്

ഇതോടെ രമേശ് ചെന്നിത്തല നേരിട്ട് ജനപക്ഷവുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. എന്നാൽ എ ഗ്രൂപ്പിന്റേയും പ്രാദേശിക നേതൃത്വത്തിന്റെയും ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം പാതിവഴിയിലായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജോർജിനെ മുന്നണിയിൽ എടുക്കണമന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

അഞ്ച് സീറ്റിൽ വിജയ സാധ്യത

അഞ്ച് സീറ്റിൽ വിജയ സാധ്യത

ജനപക്ഷം സെക്കുലർ യുഡിഎഫിലെത്തിയാൽ അഞ്ച് സീറ്റുകളിൽ വരെ വിജയ സാധ്യത ഉണ്ടെന്ന് യുഡിഎഫ് കരുതുന്നു. ഇതോടെ ജോർജുമായി കോൺഗ്രസ് നേതാക്കൾ വീണ്ടും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസംകൊച്ചിയിൽ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിന് എത്തിയ ജോർജ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്രേ.

പ്രചരണം തെറ്റ്

പ്രചരണം തെറ്റ്

ചർച്ചയിൽ മഞ്ഞുരുക്കം ഉണ്ടായെന്നാണ് പിസി ജോർജ് വ്യക്തമാക്കുന്നത്. തന്റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മൻചാണ്ടി എതിര് നിൽക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്നും നേരിൽ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസി ജോർജ് പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തു.

കൊച്ചിയിൽ വെച്ച്

കൊച്ചിയിൽ വെച്ച്

കൊച്ചിയിൽ രമേശ് ചെന്നിത്തല,ബെന്നി ബെഹ്നാൻ,എന്നീ നേതാക്കളെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. യോജിച്ച് പോകണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.ഈരാറ്റുപേട്ടയിൽ ലീഗ് നേതൃത്വവുമായി നിലനിൽക്കുന്ന ചില പ്രശ്നമങ്ങൾ രമ്യമായിപരിഹരിക്കാനുള്ള നീക്കങ്ങളും യുഡിഎഫ് നേതൃത്വം ഇടപെട്ട് വഴിയൊരുക്കിയതായി ജോർജ് പറഞ്ഞു.

ലീഗിന്റെ ഇടപെടൽ

ലീഗിന്റെ ഇടപെടൽ

പികെ കുഞ്ഞാലിക്കുട്ടി ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനപക്ഷത്തിന്റെ പിന്തുണയോടെ കോട്ടയത്ത് യുഡിഎഫിന് കൂടുതൽ സീറ്റുകൾ വിജയിക്കാനാകുമെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം യുഡിഎഫിലേക്ക് വഴി തെളിഞ്ഞതോടെ പാലാ സീറ്റെന്ന ആവശ്യത്തിൽ നിന്ന് ജോർജ് അയയും.

പാലാ സീറ്റിൽ അയഞ്ഞു

പാലാ സീറ്റിൽ അയഞ്ഞു

നേരത്തേ പാലാ സീറ്റിൽ ഇത്തവണ താൻ മത്സരിക്കുമെന്നായിരുന്നു ജോർജ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് വെറും സമ്മർദ്ദ തന്ത്രം മാത്രമാണെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു. പാലാ സീറ്റിൽ ഇത്തവണ മാണി സി കാപ്പനെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം ശക്തമാക്കുന്നത്.

പൂഞ്ഞാറിലേക്ക് ഇല്ല

പൂഞ്ഞാറിലേക്ക് ഇല്ല

നിലവിൽ ജോസഫ് വിഭാഗത്തിനോ കോൺഗ്രസിനോ പാലായിൽ ജോസ് കെ മാണിയോട് ഏറ്റുമുട്ടാൻ ശക്തിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ എളുപ്പമല്ല. അത് കൊണ്ട് തന്നെ കാപ്പനെ തുറപ്പുചൂട്ടാക്കി എൽഡിഎഫിനെ നേരിടാണ് കോൺഗ്രസ് ആലോചന. അതേസമയം ഇത്തവണ പിസി ജോർജ് പൂഞ്ഞാറിൽ മത്സരിച്ചേക്കില്ല.

തുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കുംതുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കും

 കഴിഞ്ഞ തവണത്തെ വിജയം

കഴിഞ്ഞ തവണത്തെ വിജയം

മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കാനാണ് നീക്കം.ഇത്തവണ ജില്ലാ പഞ്ചായത്തിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്് മത്സരിച്ച് ഷോൺ ജയിച്ചിരുന്നു. ഇത് ജനപക്ഷത്തിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണ ജോർജ് നേടിയതിന് സമാനമായ വിജയം ഷോണിനും നേടാൻ സാധിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളിയിൽ

ജോർജ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് സാധ്യത. ഇക്കുറി കേരള കോൺഗ്രസ് ആവും എൽഡിഎഫിന് വേണ്ടി മണ്ഡലത്തിൽ ഇറങ്ങുക. ജോർജ് എത്തിയാൽ പോരാട്ടം എൻ ജയരാജും ജോർജും തമ്മിൽ ആയേക്കും.അതിനിടെ എൻഡിഎയിൽ നിന്ന് പിസി തോമസും യുഡിഎഫിൽ എത്തുമെന്ന് ജോർജ് അവകാശപ്പെട്ടു.

എൻഡിഎയിൽ നിന്ന്

എൻഡിഎയിൽ നിന്ന്

കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലെത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്ന പശ്ചാത്തലത്തിലാണ് പിസി തോമസ് മുന്നണി വിടാനുള്ള ചർച്ചകൾ തുടങ്ങിയത്.എന്നാൽ പിന്നീട് തങ്ങൾ എൻഡിഎയ്ക്ക് ഒപ്പം തന്നെയാണെന്ന് പിസി വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചനനിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി നേരത്തേ ഉണ്ടായേക്കും; ഏപ്രിലിലിൽ നടത്താൻ ആലോചന

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎംനെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
PC george says Oommen chandy called; will be with UDF in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X