• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എന്റെ മുതുകത്ത് കേറി,തെളിഞ്ഞില്ലേ?ആ പേര് വായിക്കുമ്പോൾ മനസിലാവും';പിസി ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്. നർക്കോട്ടിക്, ലൗ ജിഹാദുകൾ കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നതിനു പുറമേ ഇതിന് സഹായമെത്തിക്കാൻ കേരളത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു മാർ ജോസഫ് ആരോപിച്ചത്. ഇപ്പോഴിതാ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്.

1

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടായിരുന്നു ബിഷപിന്റെ വിവാദ പ്രസംഗം. കേരളത്തിൽ യുവജനങ്ങൾക്കിടയിൽ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള രണ്ട് കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും.ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്ലീങ്ങൾ നശിപ്പിക്കപ്പെടേണ്ടവരാണ്. അതിനായി അവര് ഉപയോഗിക്കുന്ന മാർഗമാണ് ഇവയെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം.

2

ദുരുപയോ​ഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുക, വിശ്വാസ ത്യാ​ഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് മറ്റു മതത്തിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റു മാർ​ഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുന്നത് പെൺകുട്ടികളെ വശത്താക്കാൻ വിദഗ്ദ പരിശീലനം നേടിയവരാണ് ജിഹാദികൾ.

3

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന രാഷ്ട്രീയക്കാരെല്ലാം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അമുസ്ലീങ്ങളായ യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കി ജീവിതം നശിപ്പിക്കുന്ന രീതിയിലാണ് നർക്കോട്ടിക്സ് ജിഹാദ് എന്നും ബിഷപ്പ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബിഷപ്പിന്റെ വാദത്തെ താനും അനുകൂലിക്കുകയാണെന്നും ഇത് താൻ നേരത്തേ തന്നെ പറഞ്ഞതാണെന്നും പിസി ജോർജ് ഒരു മാധ്യമത്തോട് പറഞ്ഞു.

4

ഒരിക്കൽ താൻ ഇത് പറഞ്ഞപ്പോൾ എല്ലാവരും തന്റെ മുതുകത്ത് കേറി. ഇതിപ്പോ തെളിഞ്ഞില്ലേ. കത്തോലിക്കാ സഭയുടെ ഔദ്യോ​ഗിക വക്താവെന്ന നിലയിൽ പാലാരൂപതയുടെ അഭിവന്ദ്യ പിതാവ് തന്നെ ഇപ്പോൾ ഇത് സംബന്ധിച്ച ലേഖനം പുറത്തിറക്കിയിരുന്നു. പിതാവ് ഒരിക്കലും കളവ് പറയില്ല. നിരവധി കുടുംബങ്ങളാമ് ഇത്തരത്തിൽ തകരുന്നത്.

5

പത്രമാധ്യമങ്ങൾ വായിക്കൂ.മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരെന്ന് ആ പേര് വായിക്കുമ്പോള് മനസിലാകും. കളളനോട്ടു പിടിക്കുന്നു, വിമാനത്താവളത്തിൽ സ്വർണം കൊണ്ടുവരുന്നു. ആരാണ് പ്രതികൾ. ഇതെല്ലാം സംഘടിതമായൊരു നീക്കമാണ്,പിസി ജോർജ് ആരോപിച്ചു.

6

സമുദായത്തിലെ ചില തീവ്രവാദികൾ നടത്തുന്ന ഇത്തരം വിവരക്കേടുകൾക്കെതിരെ ധൈര്യമായി എതിർക്കാനും വിമർശിക്കാനും തയ്യാറാകണം. എത്ര പെൺകുട്ടികൾ ഇത്തരത്തിൽ പോയിട്ടുണ്ടെന്ന് തനിക്ക് അറിയാം. ഹിന്ദു പെൺകുട്ടികളും ക്രിസ്ത്യൻ പെൺകുട്ടികളു ംമാത്രമാണെല്ലോ പോകുന്നത്. മറ്റ് കു്ടികൾ പോകത്തത് എന്തേയെന്നും പിസി ചോദിച്ചു.

7

അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയത്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടില്‍ ഉന്നയിച്ച നാര്‍കോട്ടിക് ജിഹാദ് സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു.

8

അതേസമയം സംഭവം വിവാദമായതോടെ പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടതെന്ന് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല.സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല.അതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യുമെന്നും ഷാഫി വ്യക്തമാക്കി.

cmsvideo
  മണിയറയിലെ അശോകന്‍ സിനിമയെ ചീത്ത വിളിച്ച് PC George | Oneindia Malayalam
  English summary
  PC george supports pala bishop controversy says i have already explained this
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X