• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷ നിരയിലേക്ക് പിസി ജോര്‍ജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, ഒടുവില്‍ ഇറങ്ങിപ്പോക്ക് ഒരുമിച്ച്!!

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നിരയില്‍ നാടകീയ നീക്കങ്ങള്‍. ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷ നിരയിലേക്ക് ക്ഷണിക്കുന്നതാണ് കണ്ടത്. ജോര്‍ജ് യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തെ നേരിട്ട് പ്രതിപക്ഷ നേതാക്കള്‍ തന്നെ ക്ഷണിക്കുന്നത് കണ്ടത്. വിളക്കും ചാരി നില്‍ക്കുന്ന ജോര്‍ജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനിടെ വൈറലായിട്ടുണ്ട്.

ജോര്‍ജും പുറത്തേക്ക്

ജോര്‍ജും പുറത്തേക്ക്

പ്രതിപക്ഷ നിരക്ക് ഒപ്പം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പിസി ജോര്‍ജും ബഹിഷ്‌കരിച്ചു. ജോര്‍ജിനൊപ്പം യുഡിഎഫും ഒരുമിച്ചതാണ് നിയമസഭയിലെ പുതിയ നീക്കം. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിലും സര്‍ക്കാരിനെതിരായ. അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയത്. സഭാ ഹാളിന് മുന്നില്‍ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധത്തിന് ഇരിക്കുകയും ചെയ്തു.

പിസിയുടെ വരവ്

പിസിയുടെ വരവ്

പ്രതിപക്ഷം പ്രതിഷേധിച്ച് ഇരുന്ന ഇടത്തേക്ക് പിസി ജോര്‍ജ് വരികയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും പിജെ ജോസഫ് അടക്കമുള്ളവരുമായും പിസി ജോര്‍ജ് സൗഹൃദം പങ്കുവെക്കുകയും ചെയ്തു. പ്രതിപക്ഷ നിരയില്‍ വന്നിരിക്കാന്‍ പിസി ജോര്‍ജിനെ പിജെ ജോസഫ് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഇല്ലെന്ന് കാണിച്ച് തലയാട്ടുകയായിരുന്നു ജോര്‍ജ്. അതേസമയം സര്‍ക്കാരിനെതിരെ തുറന്നടിക്കുകയും, പിന്നീട് പ്രതിപക്ഷ നിരയിലേക്ക് വരികയും ചെയ്തത് ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കമായുള്ള കരുതപ്പെടുന്നുണ്ട്.

ഒറ്റയ്ക്കുള്ള വരവ്

ഒറ്റയ്ക്കുള്ള വരവ്

നിയമസഭയില്‍ നിന്ന് ഒറ്റയ്ക്കാണ് പിസി ജോര്‍ജ് ഇറങ്ങി വന്നത്. തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇത്രയും വലിയ അഴിമതി ആരോപണം നേരിട്ട സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് ജോര്‍ജ് ആരോപിച്ചു. നാണംകെട്ട സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനം ബഹിഷ്‌കരിക്കരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും, അത് ജനാധിപത്യത്തിന് ആവശ്യമാണെന്നും പിസി പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയ്ക്ക് ഒപ്പമില്ല ജോര്‍ജ് സഭ വിട്ടിറങ്ങി. പ്രതിപക്ഷം ഇറങ്ങി പത്ത് മിനുട്ട് കഴിഞ്ഞ ശേഷമാണ് താന്‍ ഇറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ കാരണം

സര്‍ക്കാര്‍ കാരണം

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്നും ജോര്‍ജ് തുറന്നടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താന്‍ അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും തിരഞ്ഞെടുപ്പിനെ അനുകൂലിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് നടത്തി കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് ആരാണ്. ആരോഗ്യ മന്ത്രി വരെ കേരളം കൊറോണ കേരളമായെന്ന് പറയുന്നു. ഏറ്റവും ഗതികെട്ട സാഹചര്യമാണിതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

നാണംകെട്ട സര്‍ക്കാര്‍

നാണംകെട്ട സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രശ്‌നമില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍പോയത്. രാഷ്ട്രീയപ്രേരിതമായ തിരഞ്ഞെടുപ്പാണ് അവര്‍ ലക്ഷ്യമിട്ടത്. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാരില്‍ മുഖ്യമന്ത്രി മാത്രമാണ് ഇനി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ ബാക്കിയുള്ളത്. ബാക്കിയെല്ലാവരും കുടുങ്ങി. സ്പീക്കറുടെ ഓഫീസില്‍ വരെ കാര്യങ്ങളെത്തി. വലിയ ഗതികേടാണിത്. ഇത്രയും നാണംകെട്ടൊരു ഭരണസംവിധാനമാണിത്. ഇടതുപക്ഷത്തിന് എന്തുപറ്റി എന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കശ്മല കൂട്ടത്തെ അടിച്ചിറക്കണം

കശ്മല കൂട്ടത്തെ അടിച്ചിറക്കണം

സ്പീക്കറെ ഇനി എന്ന് ചോദ്യം ചെയ്യുമെന്ന് മാത്രമാണ് അറിയാനുള്ളത്. ഈ ഇടതുപക്ഷത്തെ മാന്യന്മാരും സത്യസന്ധരുമായ പ്രവര്‍ത്തകര്‍ ഇറങ്ങി ഈ കശ്മല കൂട്ടത്തെ അടിച്ചിറക്കണം എന്ന് പിസി ജോര്‍ജ് പറഞ്ഞു. താന്‍ ഇപ്പോഴും ഒറ്റയ്ക്കാണ് ഉള്ളത്. ഒരു മുന്നണിയുടെയും ഭാഗമല്ല. കേരള ജനപക്ഷം സെക്കുലര്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ജോര്‍ജ് വ്യക്തമാക്കി. ആ ഗവര്‍ണര്‍ ഒരു ബിജെപിക്കാരനാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും, സര്‍ക്കാരിന്റെ ഈ ഊളത്തരം വായിപ്പിക്കുന്നത് തന്റെ മെനക്കെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അങ്ങേര്‍ക്ക് ബോധമൊന്നുമില്ല

അങ്ങേര്‍ക്ക് ബോധമൊന്നുമില്ല

സ്പീക്കര്‍ തന്നെ തടസ്സപ്പെടുത്തരുതെന്ന് സഭയില്‍ നിന്ന് പറഞ്ഞിരുന്നു. അങ്ങേര് ഭരണഘടനാ ബാധ്യത നിറവേറ്റുകയാണെന്നും പറഞ്ഞു. പിന്നെ അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുകയാണ് ചെയ്തത്. അത് നിയമമാണ്. അത് അദ്ദേഹത്തിന് വായിച്ചേ പറ്റൂ. നയപ്രഖ്യാപന പ്രസംഗം ആദ്യം മുതല്‍ അവസാനം വരെ വായിക്കേണ്ടതില്ല. ആദ്യവും അവസാനവും മാത്രം വായിച്ചാല്‍ മതി. അങ്ങനെയെങ്കിലുമുള്ള ഒരു നന്മ അയാള്‍ ചെയ്യണമായിരുന്നു. അതിനുള്ള ബോധമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു.

cmsvideo
  NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

  English summary
  pc george walk out from kerala assembly with opposition parties
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X