Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്‍..! അത് ഫഹദ് അല്ല.. യഥാര്‍ത്ഥ വില്ലന്‍ പുറത്ത്? വീഡിയോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന് നടന്റെ അനുകൂലികള്‍ നിരന്തരം ആരോപിച്ച് കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ആരോപണവും അത് തന്നെ. മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കെതിരെയാണ് ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ വരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

അതിനിടെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുന്നു. ദിലീപിനെ നടിയുടെ കേസില്‍ കുടുക്കിയവരുടെ പട്ടികയിലേക്ക് ഒരു പുതിയ പേര് കൂടി കടന്ന് വന്നിരിക്കുന്നു. മലയാളത്തിലെ ഒരു യുവ നടനാണത്രേ ദിലീപിന് ഈ പണി കൊടുത്തത്! ആ പേരും പുറത്തായിരിക്കുന്നു.

പുതിയ വില്ലനോ

പുതിയ വില്ലനോ

ദിലീപ് കേസില്‍ ഞെട്ടിക്കുന്ന പല ആരോപണങ്ങളും ഉന്നയിച്ച വ്യക്തിയാണ് പൂഞ്ഞാര്‍ എംഎല്‍എ കൂടിയായ പിസി ജോര്‍ജ്. മഞ്ജു വാര്യര്‍ക്കെതിരെയും ശ്രീകുമാര്‍ മേനോനെതിരെയും ലിബര്‍ട്ടി ബഷീറിനെതിരെയും പിസി ജോര്‍ജ് പല വിധ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരൊന്നുമല്ല ഇപ്പോഴത്തെ വില്ലന്‍.

അഹങ്കാരിയായ യുവനടൻ

അഹങ്കാരിയായ യുവനടൻ

ദിലീപിനെ കുടുക്കിയെന്ന് പറയുന്നവരുടെ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് പിസി ജോര്‍ജ്. ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവനടനാണ് എന്നാണ് പിസി ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

അത് ഫഹദ് അല്ല

അത് ഫഹദ് അല്ല

അഹങ്കാരിയായ യുവനടനെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് പക്ഷേ പേര് പറയാന്‍ തയ്യാറായില്ല. സിനിമാ കുടുംബത്തില്‍ നിന്നും ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ് അടക്കമുള്ള യുവനടന്മാര്‍ മലയാളത്തിലുണ്ട്. ആ യുവനടന്‍ ഫഹദ് അല്ലെന്ന് പിസി ജോര്‍ജ് പറയുന്നു.

അത് പൃഥ്വിരാജ് ആണോ?

അത് പൃഥ്വിരാജ് ആണോ?

ദിലീപിനെ കുടുക്കിയ അഹങ്കാരിയായ നടന്‍ പൃഥ്വിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ചിരിച്ച് ഒഴിഞ്ഞ് മാറുകയാണ് പിസി ജോര്‍ജ് ചെയ്തത്. പൃഥ്വിരാജ് ആണെന്നോ അല്ലെന്നോ പിസി ജോര്‍ജ് ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

എല്ലാം വഴിയേ തെളിയും

എല്ലാം വഴിയേ തെളിയും

അതേസമയം പൃഥ്വിരാജിന് ദിലീപിനെ കുടുക്കേണ്ട ആവശ്യം എന്താണെന്ന ചോദ്യത്തിന് പിസി ജോര്‍ജ് നല്‍കിയ ഉത്തരം അത് പിന്നീട് തെളിയും എന്നായിരുന്നു. ഈ ഉത്തരത്തില്‍ നിന്ന് തന്നെ പിസി ലക്ഷ്യമിടുന്നത് പൃഥ്വിരാജിനെ ആണെന്ന തെളിയുകയാണ്.

ഗൂഢാലോചനയിൽ പങ്കെന്ന്

ഗൂഢാലോചനയിൽ പങ്കെന്ന്

ദിലീപിനെ കുടുക്കിയെന്ന ആരോപണത്തില്‍ പൃഥ്വിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി. അതേസമയം ഈ നടന് ദിലീപിന് എതിരായി നടന്ന ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ഒതുക്കാൻ ആഗ്രഹം

ഒതുക്കാൻ ആഗ്രഹം

ഈ യുവനടന്‍ ദിലീപിന് മുന്നില്‍ ഒന്നുമല്ല. അതുകൊണ്ട് തന്നെ ഈ നടന്‍ ദിലീപിനെ ഒതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പിസി ജോര്‍ജ് ആരോപിച്ചു. മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് പിസി ജോര്‍ജ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതി

ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പിസി ജോര്‍ജ് വെറുതെ വിട്ടില്ല. ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു ശ്രീകുമാര്‍ മേനോന്‍ എന്നാണ് പിസി ആരോപിച്ചിരിക്കുന്നത്. കേരളത്തിലെ ജനം ഇത്തരം കാര്യങ്ങള്‍ അറിയട്ടെ എന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.

ദിലീപിന്റെ കുടുംബം കലക്കിയത്

ദിലീപിന്റെ കുടുംബം കലക്കിയത്

ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ തെളിയിക്കട്ടെ എന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ആവർത്തിക്കുന്ന ആരോപണം

ആവർത്തിക്കുന്ന ആരോപണം

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പിസി ജോർജ് പലതവണ ആരോപിച്ചിട്ടുള്ളതാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് നടിയുടെ കേസിലെ ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ എന്നാണ് പിസി ജോര്‍ജ് നേരത്തെ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

നേതാവിന്റെ മകൻ

നേതാവിന്റെ മകൻ

ദിലീപ് അകത്തായതിന്റെ പിന്നില്‍ സിപിഎം ഉന്നത നേതാവിന്റെ മകനാണ്. മഞ്ജു വാര്യരുടെ പുതിയ സിനിമയില്‍ ഇയാള്‍ക്ക് നായക വേഷം വാഗ്ദാനം ചെയ്തിരുന്നു. ദിലീപിനെ കുടുക്കാന്‍ അയാള്‍ കൂട്ടുനില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

വട്ടിളകിയ പോലീസുകാർ

വട്ടിളകിയ പോലീസുകാർ

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ് എന്നും പിസി ജോർജ് പറഞ്ഞിരുന്നു. ബി സന്ധ്യയുടെ സ്വാധീനം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപിന്റെ മുന്‍ ഭാര്യയും ഫിലിം എക്‌സിബിറ്റേഴ്‌സ് നേതാവും അടക്കമുള്ളവര്‍ ചേര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്യിച്ചതെന്ന വാദം പിസി ജോര്‍ജ് ആവര്‍ത്തിക്കുകയുണ്ടായി.

ജാമ്യം നൽകാത്തത് എന്തുകൊണ്ട്

ജാമ്യം നൽകാത്തത് എന്തുകൊണ്ട്

ദിലീപ് അറസ്റ്റിലായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും അയാള്‍ക്ക് ജാമ്യം നല്‍കാത്തത് എന്തുകൊണ്ടാണ് എന്ന് കോടതി വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെടുകയുണ്ടായി. ഏറ്റവും മാന്യമായ പോലീസ് സേനയുള്ള കേരളത്തില്‍ ഒരുകൂട്ടം വട്ടിളകിയ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും പിസി പറഞ്ഞിരുന്നു

നട്ടെല്ലുള്ള ജഡ്ജിമാരില്ല

നട്ടെല്ലുള്ള ജഡ്ജിമാരില്ല

ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത് ആണെന്നും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചിരുന്നു. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.

വളർച്ചയിൽ അസ്വസ്ഥർ

വളർച്ചയിൽ അസ്വസ്ഥർ

സിനിമയില്‍ ദിലീപിനുള്ള വളര്‍ച്ച പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വന്തം അധ്വാനം കൊണ്ട് വളരുകയും സിനിമാലോകം പിടിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. തുടക്കത്തില്‍ സാമ്പത്തികമായി ഒന്നുമില്ലാത്ത വ്യക്തി ആയിരുന്നു ദിലീപെന്നും പിസി പറഞ്ഞിരുന്നു.

പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ

പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പോലും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്കാണ് ദിലീപ് വളര്‍ന്നത്. ഇത് പലരേയും അസ്വസ്ഥരാക്കി. പാവങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവാക്കി വീട് വെച്ച് നല്‍കുന്ന വ്യക്തിയാണ് ദിലീപെന്നും പിസി ജോര്‍ജ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

ജീവകാരുണ്യ പ്രവർത്തകൻ

ജീവകാരുണ്യ പ്രവർത്തകൻ

നിരവധി ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. എട്ട് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്ന എണ്‍പതോളം വീടുകള്‍ പാവങ്ങള്‍ക്ക് അദ്ദേഹം വെച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

ദിലീപിനോട് വിരോധമെന്ന്

ദിലീപിനോട് വിരോധമെന്ന്

ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ കോണ്‍ഗ്രസ്സിന്റെ വിജയത്തിന് പിന്നില്‍ ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ദിലീപിനോട് സിപിഎമ്മിലുള്ളവര്‍ക്ക് വിരോധമുണ്ടെന്നും പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

വീഡിയോ കാണാം

പിസി ജോർജിന്റെ വെളിപ്പെടുത്തൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+