• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സിപിഎം വോട്ടുപിടിച്ചത് സോണിയയുടെയും ശരത്പവാറിന്റെയും പടം വെച്ച് പോസ്റ്ററും നോട്ടീസും അടിച്ചാണ്'

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ വിമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. കോൺഗ്രസ് - എൻസിപി - സേന സർക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണുനാഥ് ചോദിച്ചു.

ബിജെപിക്ക് കനത്ത തിരിച്ചടി!! ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ 3 സീറ്റും പിടിച്ച് തൃണമൂല്‍!

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഏക സിപിഎം എംഎല്‍ വിനോദ് നിക്കോള വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളോട് പിസി വിഷ്ണുനാഥിന്‍റെ ചോദ്യം. കുറിപ്പ് വായിക്കാം

 പിന്തുണയ്ക്കുന്നുണ്ടോ ?

പിന്തുണയ്ക്കുന്നുണ്ടോ ?

മഹാരാഷ്ട്രയെ കുറിച്ചുതന്നെയാണ് വീണ്ടും പറയുന്നത്.ശിവസേനയുമായ് എൻസിപിയും കോൺഗ്രസും സഖ്യം ചേർന്ന് സർക്കാർ ഉണ്ടാക്കാനുള്ള സാഹചര്യം മുമ്പ് വിശദീകരിച്ചതാണ്. എന്നാൽ അതിനെ വിമർശിക്കുന്ന സി പി എം പ്രവർത്തകരോട് ഒറ്റ ചോദ്യമേയുള്ളൂ. കോൺഗ്രസ് - എൻസിപി - സേന സർക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ ?

 രാഷ്ട്രീയ ശരികളാണ്

രാഷ്ട്രീയ ശരികളാണ്

അതിന്റെ ഉത്തരം പിന്തുണയ്ക്കുന്നുണ്ട് എന്നു തന്നെയാണ്. ഇനി അതിന് നിദാനമായ കാര്യത്തിലേക്ക് വരാം.

സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ധാരണകളും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാകുന്നത് അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചാവും. ബംഗാളിലും ബീഹാറിലും തെലങ്കാനയിലും തമിഴ്നാട്ടിലും പലപ്പോഴും ഇടതുപാർട്ടികൾ കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് ഗോദയിൽ കൈ കോർക്കുന്നത് അങ്ങനെയാണ്; അത് വിശാലമായ അർത്ഥത്തിൽ രാഷ്ട്രീയ ശരികളാണ്.

 യെച്ചൂരിക്കും അറിയാം

യെച്ചൂരിക്കും അറിയാം

മതേതര വോട്ടുകൾ ഭിന്നിച്ചുപോകാതെ നോക്കാൻ ആവുംവിധം വിട്ടുവീഴ്ച ചെയ്യുന്ന കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ദുർബലമായ സി പി എമ്മിന് തെരഞ്ഞെടുപ്പ് പങ്കാളിത്തം നൽകുകയാണെന്ന് യെച്ചൂരിക്കും സൂര്യകാന്ത് മിശ്രയ്ക്കുമെല്ലാം അറിയാം.അതേ നയസമീപനമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ഞങ്ങൾ സ്വീകരിച്ചത്.

 ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല

ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല

എസ് എ ഡാങ്കെയുടെയും ബി ടി രണദിവെയുടെയും സ്വന്തം നാട്ടിൽ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അവസ്ഥ എന്തെന്ന് എല്ലാവർക്കുമറിയാം. പത്തോളം എംഎൽഎമാരുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ധാരകൾ അവിടെ ക്ഷീണിച്ചതിൽ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല.

 കോൺഗ്രസും എൻസിപി യും

കോൺഗ്രസും എൻസിപി യും

1990 മുതൽ ശിവസേന സ്ഥിരമായി മത്സരിച്ചു തോറ്റ, 2014 മുതൽ ബിജെപി മത്സരിച്ച ധഹാനു മണ്ഡലത്തിൽ ഇപ്രാവശ്യം സിപിഎം സ്ഥാനാർത്ഥിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ 16000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ധനാരെ പാസ്കൽ ജയിച്ച ഈ സീറ്റിൽ ബിജെപിയെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സ്ഥാനാർത്ഥിയെ നിർത്താതെ സിപിഎം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയായിരുന്നു കോൺഗ്രസും എൻസിപി യും.

 യുപിഎ മുന്നണി

യുപിഎ മുന്നണി

വെറുതെ പിന്തുണച്ചതല്ല-സോണിയാഗാന്ധിയുടെയും ശരത്പവാറിന്റെയും പടം വെച്ച് പോസ്റ്ററും നോട്ടീസും അടിച്ചാണ് വോട്ടുപിടിച്ചത്. തമിഴ്നാട്ടിലുൾപ്പെടെ ചെയ്തപോലെ യുപിഎ മുന്നണിയാലാണ് അവിടെ സിപിഎം മത്സരിച്ചത്. വിനോദ് ഭിവ നികോളെ 4707 വോട്ടിന് വിജയിക്കുകയും ചെയ്തു.

 ഉത്തരം താങ്ങുന്ന പല്ലികളാവുകയാണ്

ഉത്തരം താങ്ങുന്ന പല്ലികളാവുകയാണ്

സ്വന്തം സ്ഥാനാർത്ഥിയെപ്പോലെ ഞങ്ങൾ ജയിപ്പിച്ചു വിട്ട ആ 'ഒരു തരി കനൽ', ഒരു രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നു എന്ന സന്തോഷം കൂടി പങ്കുവെക്കട്ടെ. പക്ഷെ ആ രാഷ്ട്രീയ-സഖ്യകക്ഷി ധാർമ്മികത എന്തെന്നറിയാത്ത കേരളത്തിലെ സൈബർ സംഘം സ്വന്തം കരുത്തിലാണ് ജയിച്ചതെന്ന് വിശ്വസിച്ചും ആശ്വസിച്ചും ഉത്തരം താങ്ങുന്ന പല്ലികളാവുകയാണ്.

 ബംഗാളില്‍

ബംഗാളില്‍

മഹാരാഷ്ട്രയിൽ ഞങ്ങൾക്കൊപ്പം മത്സരിച്ച് ജയിച്ച ആരും ഇനി എവിടെയും പോകില്ല, സി പി എം അംഗം ഉൾപ്പെടെ. ഇതെല്ലാം പറയുമ്പോഴും ത്രിപുരയിലെ ബിജെപി എംഎൽഎമാരിലും സർക്കാറിലും എത്ര പഴയ സി പി എം അംഗങ്ങൾ ഉണ്ടെന്നും ബംഗാളിൽ എത്ര പേർ ബിജെപിയായെന്നും കൂടി ആലോചിക്കുക.

 അമിത് ഷാ കുതന്ത്രങ്ങളെയാണ്

അമിത് ഷാ കുതന്ത്രങ്ങളെയാണ്

ഖഗൻ മുർമു, മഹഫൂസ ഖാത്തൂൺ,ബിശ്വജിത് ദത്ത, ജിതേന്ദ്ര സർക്കാർ, നികുഞ്ജ പൈക്ക് തുടങ്ങി ആകെയുള്ള രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമാത്രം കാവി പുതച്ച വിപ്ലവകാരികളുടെ പേര് ഒരുപാടുണ്ട്.അപ്പോഴും ഞങ്ങൾ നിങ്ങളെയല്ല കുറ്റപ്പെടുത്തുന്നത്. പണച്ചാക്കുമായ് കുതിരക്കച്ചവടത്തിന് ഇറങ്ങിയ നെറികെട്ട അമിത് ഷാ കുതന്ത്രങ്ങളെയാണ്...

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

English summary
PC Vishnunadh facebook post regarding Maharshtra and CPm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X