ജലീലിന്റെ അവസ്ഥ മന്ത്രി ബിന്ദുവിനും ഉണ്ടാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്: ഒര്‍ഡിനന്‍സിനെതിരെ പിസി വിഷ്ണുനാഥ്
കൊല്ലം: ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയിരുന്നു. ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിഡി സതീശന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി വി വിഷ്ണുനാഥ് എംഎല്‍എ.

സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ധൃതിപ്പെട്ടുള്ള നീക്കമെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാറില്‍ കെ ടി ജലീലിനെതിരായ ലോകായുക്തയുടെ വിധിയും തുടര്‍ന്ന് അദ്ദേഹം രാജിവെക്കേണ്ടി വന്ന സാഹചര്യവും എല്‍ഡിഎഫിന് തിരിച്ചടിയായിരുന്നു. അത്തരമൊരു അവസ്ഥ ബിന്ദുവിനുള്പ്പെടെ ഉണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ടെന്നും പിസി് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. പി സി വിഷ്ണുനാഥിന്റെ വാക്കുകളിലേക്ക്...
ആദ്യത്തെ ഇഎംഎസ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് ടി ഒ ബാവ സാഹിബാണ് ആന്ധ്രാ അരി കുംഭകോണം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഐക്യ കേരളത്തിലെ ആദ്യത്തെ സാമ്പത്തിക അഴിമതിയാണ് അന്ന് വെളിച്ചത്തുവന്നത്. തുടര്‍ന്ന് ജസ്റ്റിസ് രാമന്നായര് കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അരി ഇടപാടില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയെന്ന ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. അത് നിയമസഭയില്‍ വെച്ചപ്പോള്‍ മന്ത്രി ഉള്‍പ്പെടെയുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല, തള്ളിക്കളയുകയാണെന്ന നിലപാടാണ് ഇഎംഎസ് എടുത്തത്. 'അഴിമതി വിരുദ്ധത' എന്നത് എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കേവലം വാചാടോപം മാത്രമാണെന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറില്‍ നിന്നു തന്നെ വ്യക്തമാണ്.
1983-ലാണ് അഴിമതി തടയാനുള്ള നിയമം നിയമസഭയുടെ മുന്നില്‍ വന്നത്. പിന്നീട് ഇകെ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ഇന്നു കാണുന്ന വിധത്തിലുള്ള ലോകായുക്ത നിയമം പ്രാബല്യത്തില്‍ വന്നത്. ആ നിയമത്തിന്റെ അന്ത:ത്ത തന്നെ ഇല്ലാതാക്കാനാണ് മറ്റൊരു എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നത് വിരോധാഭാസമാണ്.
അഴിമതി വിരുദ്ധ ഭരണം എന്ന മാനിഫെസ്റ്റോ മുന്നില്‍വെച്ച് അധികാരത്തില്‍ എത്തിയ പിണറായി സര്‍ക്കാര്‍ അഴിമതിക്കാരെ പിടിച്ചുകെട്ടാനുള്ള എല്ലാ പഴുതുകളും സസൂക്ഷ്മം അടച്ചുപൂട്ടുകയാണ്. അഴിമതി വിരുദ്ധതയുടെ 'പോസ്റ്റര്‍ ബോയ്' ആയി ഉയര്‍ത്തിക്കാട്ടിയ ജേക്കബ് തോമസിനു നേര്‍ക്കു തന്നെയാണ് ആദ്യത്തെ കത്തി ഉയര്‍ന്നത്. അദ്ദേഹം ചുമതല വഹിച്ച വിജിലന്സിനുണ്ടായിരുന്ന അധികാരമെല്ലാം വെട്ടിക്കുറച്ച് തുടങ്ങിയ 'അഴിമതി സംരക്ഷണ ജൈത്രയാത്ര' ഇപ്പോള്‍ ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കയാണ്.
സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ധൃതിപ്പെട്ടുള്ള നീക്കം. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെയും ലോകായുക്തയുടെ മുന്നില്‍ പരാതി നില്‍ക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാറില്‍ കെ ടി ജലീലിനെതിരായ ലോകായുക്തയുടെ വിധിയും തുടര്‍ന്ന് അദ്ദേഹം രാജിവെക്കേണ്ടി വന്ന സാഹചര്യവും എല്‍ഡിഎഫിന് തിരിച്ചടിയായിരുന്നു. അത്തരമൊരു അവസ്ഥ ബിന്ദുവിനുള്പ്പെടെ ഉണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടെന്നിരിക്കെ പ്രതിപക്ഷ നേതാവിനെയോ പ്രതിപക്ഷത്തെയോ അറിയിക്കാതെയാണ് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള വലിയ ഭേദഗതി കൊണ്ടുവരുന്നത്. ഈ ഓര്‍ഡിനന്‍സ് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.
Recommended Video
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ അധികാരത്തെ തന്നെ ഇല്ലാതാക്കി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴും നമ്മുടെ സാംസ്കാരിക ലോകം മൗനത്തിലാണ്. അഴിമതി വിരുദ്ധതയുടെ വക്താക്കളായി സിപിഎമ്മിനെയും പിണറായി വിജയനെയും അവതരിപ്പിക്കുന്ന ബുദ്ധിജീവികളെയും സാംസ്കാരിക നായകരെയും ഇനി ഈ വഴിക്ക് കണ്ടുപോകരുത്- പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications