
പെന്‍ഷന്‍ പ്രായം ഇനി 60 വയസ്...; കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ബാധകമല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധന വകുപ്പ് ഇറക്കി. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പെന്‍ഷന്‍ പ്രായമാണ് നിലവില്‍ ഉള്ളത്. 58, 59 വയസ്സില്‍ വിരമിച്ചവരുമുണ്ടായിരുന്നു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനായി പഠനം നടത്താന്‍ റിയാബ് തലവന്‍ ചെയര്‍മാനായി വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. 2017 ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഇതിന് ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.
സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. അതേസമയം കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല എന്നാണ് വിവരം. കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പ്രായത്തെ സംബന്ധിച്ച് പഠനത്തിന് ശേഷം തീരുമാനമെടുക്കും.
ആറ് ജീവനക്കാര്ക്ക് നല്കിയത് കിയ സെല്ടോസ്, ഒരാള്ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി
കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിക്കും. ഇക്കാര്യത്തില്‍ നേരത്തെ തന്നെ മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. വളര്‍ച്ചയുള്ള സ്ഥാപനങ്ങളെ ഉയര്‍ന്ന ഗ്രേഡായ എയല്‍ ഉള്‍പ്പെടുത്തും.
ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം
ഇത് പ്രകാരം ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. അപേക്ഷ നല്‍കാത്തവയെ ഏറ്റവും താഴ്ന്ന വിഭാഗമായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. നിശ്ചിത സമയപരിധിക്ക് അകം ധനകാര്യ സ്റ്റേറ്റ്‌മെന്റ് നല്‍കാത്ത സ്ഥാപനങ്ങളെയും തരം താഴ്ത്തും.
അതേസമയം പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റില്‍ അടക്കം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന ആവശ്യം ശക്തമാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുവജന സംഘടനകളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യത കുറവാണ്.