ബോംബുകളും ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയ സാഹചര്യത്തിൽ ഒഞ്ചിയത്ത് ജനങ്ങൾ പരിഭ്രാന്തിയിൽ
വടകര: ബോംബുകളും ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയ സാഹചര്യത്തിൽ ഒഞ്ചിയത്ത് ജനങ്ങൾ പരിഭ്രാന്തിയിൽ.ഒപ്പം ഒഞ്ചിയത്ത് തുടർച്ചയായി ആയുധങ്ങൾ കണ്ടെത്തുന്ന സംഭവം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നു. സിപിഎം-ആർ.എം.പി.ഐ ഏറ്റുമുട്ടൽ പതിവായ ഒഞ്ചിയം ഏരിയയിൽ ആയുധങ്ങൾ സംഭരിക്കുന്നതായ പ്രചാരണത്തെ പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിലാണിത്.
ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മൂന്ന് ബോംബുകളാണ് കണ്ടെത്തിയത്. തെങ്ങിൻ കുറ്റികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ഇവ ചോമ്പാൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച ഏഴ് നാടൻ ബോംബുകളും 13 ഇരുമ്പ്ദണ്ഡുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ താഴെ കോറോത്ത് മോഹനെൻറ വീട്ടുവളപ്പിൽ സ്ഫോടനം ഉണ്ടായത്. എന്നാൽ, വിവരം അറിയിച്ചിട്ടും പൊലീസ് കൃത്യസമയത്ത് പരിശോധന നടത്തിയില്ലെന്ന ആക്ഷേപവുമായി സർവകക്ഷിസംഘം രംഗത്തെത്തിയിരുന്നു.
ഇതിൻറ തുടർച്ചയായാണ് തൊഴിലുറപ്പ് തൊഴിലാളികൾ കാട് വൃത്തിയാക്കുന്നതിനിടെ ബോംബുകളും ഇരുമ്പ് ദണ്ഡും കണ്ടെത്തുന്നത്. ആർ.എം.പിയും സി.പി.എമ്മും ഒരേപോലെ ആയുധശേഖരത്തിെൻറ ഉറവിടത്തെക്കുറിച്ച് പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള സംഘർഷത്തിന് ആരോ ശ്രമം നടത്തിയിരുന്നുവെന്നതിെൻറ തെളിവാണിതെന്നാണ് പൊതുവായ വിലയിരുത്തൽ. നേരേത്ത പലയിടത്തുനിന്നും ചെറിയ രീതിയിൽ ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണിത് ആവർത്തിക്കുന്നതെന്നാണ് വിമർശനം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസിെൻറ അനങ്ങാപ്പാറ നയം ആക്രമികൾക്ക് തുണയാവുകയാണെന്ന് ഒഞ്ചിയം പാലം നിറവ് സ്വയംസഹായസംഘം യോഗം അഭിപ്രായപ്പെട്ടു. കെ. നാണു അധ്യക്ഷത വഹിച്ചു. കുഞ്ഞപ്പ, യു.കെ. കുഞ്ഞിരാമൻ, കെ.ടി. ചന്ദ്രൻ, കെ.കെ. വിജയൻ, കെ.പി. കുമാരൻ എന്നിവർ സംസാരിച്ചു. പുതിയ സാഹചര്യത്തിൽ ഒഞ്ചിയം മേഖലയിൽ പേട്രാളിങ്ങും ആയുധങ്ങൾക്കായുള്ള പരിശോധനയും തുടരുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications