കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ളിക് ദിനത്തിൽ പതിനായിരങ്ങള്‍ രാഷ്ട്രസേവാ പ്രതിജ്ഞയെടുത്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: 69ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലിയില്‍ പതിനായിരങ്ങള്‍ രാഷ്ട്രസേവാ പ്രതിജ്ഞയെടുത്തു. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്‍പ്പെടെ 15000 പേര്‍ സംബന്ധിച്ച പ്രൗഢ സംഗമത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ ശാക്തീകരണമുണ്ടാക്കുക ലക്ഷ്യം...വിദ്യാഭ്യാസ വിപ്ലവത്തിലൂടെ രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ ശാക്തീകരണമുണ്ടാക്കുക ലക്ഷ്യം...

അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായി ഏറെ പുതുമകളോടെയാണ് ഗ്രാന്‍ഡ് അസംബ്ലി ഒരുക്കിയിരുന്നത്. ദേശീയ പതാകയേന്തിയുള്ള വിദ്യാര്‍ത്ഥികളുടെ പരേഡ്, കലാ പ്രകടനങ്ങള്‍, ഗ്രാന്‍ഡ് സെല്യൂട്ട്, ബലൂണ്‍ ഫഌഗ് ഡിസ്‌പ്ലേ, ഗാനശില്‍പ്പം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മാര്‍ച്ച് പാസ്റ്റ് എന്നിവ അരങ്ങേറി. മലേഷ്യയില്‍ നിന്നുള്ള 40 പ്രതിനിധികളും കര്‍ണാടകയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളായ 50 പേരും വിശിഷ്ഠാതിഥികളായി അസംബ്ലി വീക്ഷിച്ചു.

pledge

മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായി 69ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ഗ്രാന്‍ഡ് അസംബ്ലി


ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നുമുള്ള പ്രതിജ്ഞ പതിനായിരങ്ങള്‍ ഏറ്റുചൊല്ലി.
ഇന്ത്യന്‍ ഭരണഘടനയുടെ സമഗ്രതയാണ് വൈജാത്യങ്ങളുള്ള രാജ്യത്തെ ഒരുമിപ്പിച്ചു കൊണ്ടു പോകുന്നതെന്ന് സന്ദേശ പ്രഭാഷണത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓര്‍മിപ്പിച്ചു. ഓരോ ഭാരതീയന്റെയും സ്വകാര്യ അഹങ്കാരമാണ് ഈ നാട്. പിറന്ന നാടിനോടുള്ള സ്‌നേഹവും സമര്‍പ്പണവും പുണ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വന്തം വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയെ അംഗീകരിക്കുന്നതോടൊപ്പം മറ്റു വിശ്വാസികളെ വേദനിപ്പിക്കരുതെന്നു കൂടി മതം ഉണര്‍ത്തുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തെ നൂറ് കേന്ദ്രങ്ങളില്‍ സൗഹൃദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.യുഎഇയുടെ സ്ഥാപക പ്രസിഡണ്ട് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റെ നൂറാം ജന്മവര്‍ഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും വേദിയില്‍ നടന്നു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മഅ്ദിന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ സൈതലവി കോയ കൊണ്ടോട്ടി, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, പരി മുഹമ്മദ് ഹാജി, ദുല്‍ഫുഖാറലി സഖാഫി, ഡോ. അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി തുടങ്ങയിവര്‍ സംബന്ധിച്ചു.

English summary
People take republic oath in Malapuram on republic day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X