കലാ-സാഹിത്യ പ്രതിഭകളെ പേരാമ്പ്ര ഫെസ്റ്റിന്റെ വേദിയിൽ ആദരിച്ചു

  • Posted By: sreejith kk
Subscribe to Oneindia Malayalam

പേരാമ്പ്ര : വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 41 മുതിർന്ന കലാ-സാഹിത്യ പ്രതിഭകളെ പേരാമ്പ്ര ഫെസ്റ്റിന്റെ പ്രധാന വേദിയിൽ ചൊവ്വാഴ്ച ആദരിച്ചു.അവർക്ക് മുഖ്യാതിഥി എം കെ മുനീർ എം എൽ എ ഉപഹാരം നൽകി.
പൊതുസമ്മേളനം എം കെ മുനീർ ഉൽഘാടനം ചെയ്തു.സണ്ണി ജോസഫ് എം എൽ എ ചലച്ചിത്ര താരം അരിസ്റ്റോ സുരേഷ്,,വി ടി മുരളി ,വി കെ സജീവൻ ,പി കെ ഫിറോസ് ,സിന്ധു പ്രേംകുമാർ എന്നിവർ സംസാരിച്ചു.മുൻ എം എൽ എ കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. രാജൻ മരുതേരി സ്വാഗതവും വി കെ പ്രമോദ് നന്ദിയും പറഞ്ഞു.

perambrafest

മാപ്പിള കലാ അക്കാദമിയുടെയും ഫോക്‌ലോർ അക്കാദമിയുടെയും കലാസംഘങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ദേശീയത മതേതരത്വം-സമകാലീക ഇന്ത്യയിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ മന്ത്രി ബിനോയ് വിശ്വം ഉൽഘാടനം ചെയ്തു.പ്രൊഫസർ സി പി അബൂബക്കർ അധ്യക്ഷനായിരുന്നു.അദ്വ.സണ്ണി ജോസഫ് എം എൽ എ ,പി എ മുഹമ്മദ് റിയാസ്,വി കെ സജീവൻ,ടി ഇസ്മയിൽ ,കെ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.സി വി രജീഷ് സ്വാഗതവും പി കെ എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

പുസ്തക മേളയിൽ ഭാഷയും അതിജീവനവും. എന്ന വിഷയത്തിൽ ഇ പി രാജഗോപാലൻ [പ്രഭാഷണം നടത്തി .കെ ടി ബി കൽപ്പത്തൂർ അധ്യക്ഷനായിരുന്നു .സി കെ രൂപേഷ് സ്വാഗതവും നവതേജ് മോഹനൻ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
perambra fest in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്