പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന് കോടതി

കൊച്ചി: പെരിന്തൽ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്ന് കണ്ടെത്താൻ സംയുക്ത പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള പോസ്റ്റൽ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും പരിശോധിക്കുക. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെപിഎം മുസ്തഫ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന് ഇടതു സ്ഥാനർത്ഥി ആവശ്യപ്പെട്ടിരുന്നു. . പോസ്റ്റൽ ബാലറ്റുകളുള്ള പെട്ടിയായിരുന്നു നേരത്തേ കാണാതായത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാലറ്റ് പെട്ടി കണ്ടെത്തി ഹൈക്കോടതിയെ ഏല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ ജയിച്ചത്. അന്ന് അപകാതകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെപിഎ മുസ്തഫ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ തന്റേയോ മുന്നണിയുടെ ഭാഗത്ത് നിന്ന് കൃത്രിമം നടന്നിട്ടില്ലെന്നായിരുന്നു നജീബ് കാന്തപുരം പ്രതികരിച്ചത്.ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന തനിക്കറിയില്ലെന്നും നജീബ് പറഞ്ഞിരുന്നു.












Click it and Unblock the Notifications