പെരിന്തല്‍മണ്ണ സ്‌കൂളിലെ പ്രധാനാധ്യാപിക ആത്മഹത്യാ കുറിപ്പെഴുതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തല്‍മണ്ണ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപിക കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപിക ഫൗസിയയെ (32)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാളികള്‍ക്ക് ശാസ്ത്രാവബോധം കുറയുന്നോ?

സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൃതദേഹം താഴെ ഇറക്കി ഇന്‍ക്വസ്റ്റ് നടത്തി.

fousiya

മരിച്ച പ്രധാനധ്യാപിക ഫൗസിയ (32)

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. അവിവാഹിതയാണ്. മാതാവ്:ഖദീജ. സഹോദരങ്ങള്‍: നുസ്‌റത്ത്, നസീമ, റാഷിദ.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Perinthalmanna School Headmistress committed suicide leaving a suicide note

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X