മലയാളികള്‍ക്ക് ശാസ്ത്രാവബോധം കുറയുന്നോ?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ധാരാളം ഉണ്ടെങ്കിലും കേരളീയരില്‍ ശാസ്ത്രബോധം കുറയുന്നോ എന്നു സംശയിക്കേണ്ടേയിരിക്കുന്നുവെന്ന് പ്രൊഫ. കെ. ശ്രീധരന്‍. ശാസ്ത്രാവബോധം വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്താനില്‍ സ്ഫോടനവും വെടിവെയ്പും: ലക്ഷ്യം വെച്ചത് ടിവി ചാനല്‍, താലിബാന് പങ്ക്!!!

സി വി രാമന്‍, മേരി ക്യൂറി എന്നിവരുടെ ജന്മദിനം ശാസ്ത്രാവബോധ വാരമായി ആഘോഷിക്കും. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് ജന്മദിനം ആഘോഷിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഏഴ് വെള്ളിയാഴ്ച മീഞ്ചന്ത ഗവ ആര്‍ട്‌സ് ആ്ന്റ് സയന്‍സ് കോളജില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസേര്‍ച്ച് ഡയരക്ടര്‍ ഡോ. കെ നിര്‍മല്‍ ബാബു നിര്‍വഹിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ 14ന് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ കേരള റാലി ഫോര്‍ സയന്‍സ് നടക്കും. കോഴിക്കോട്ട് നടക്കുന്ന റാലിയുടെ സമാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. കേരളം ശാസ്ത്രത്തോടൊപ്പം എന്നതാണ് റാലിയുടെ വിഷയം.

science

ആഘോഷത്തോടനുബന്ധിച്ച് നവംബര്‍ ഏഴിന് ചൊവ്വാഴ്ച രാവിലെ ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പ്രഫ. കെ പാപ്പൂട്ടിയും പേരാമ്പ്ര സി കെ ജി മെമ്മോറിയല്‍ ഗവ. കോളജില്‍ ഡോ. കെ കെ അബ്ദുല്ലയും പ്രപഞ്ചം എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. ബുധന്‍ രാവിലെ 10 മുതല്‍ ദേവഗിരി കോളജില്‍ ശാസ്ത്രഗവേഷണത്തിന്റെ രീതിശാസ്ത്രം വിഷയത്തില്‍ വിവിധ ശാസ്ത്രവകുപ്പ് തലവന്മാര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്ലാസ്സുകള്‍ നടത്തും. ഉച്ചയ്ക്ക് 2 ന് ഗുരുവായൂരപ്പന്‍ കോളജില്‍ ജീവന്‍ വിഷയത്തില്‍ ഡോ. ബി എസ് ഹരികുമാരന്‍ ക്ലാസെടുക്കും.9ന് 2 മണിക്ക് ഫാറൂഖ് കോളജില്‍ ഡോ. കെ പി അരവിന്ദനും ചേളന്നൂര്‍ എസ് എന്‍ കോളജില്‍ മേഖലാ ശാസ്ത്രകേന്ദ്രം ഡയരക്ടര്‍ ഡോ. വി എസ് രാമചന്ദ്രനും സംസാരിക്കും.

10ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ശാസ്ത്രജാലകം പരിപാടി നടക്കും. ജില്ലയിലെ വിവിധ ദേശീയ-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുകയാണ് ശാസ്ത്രജാലകത്തിന്റെ ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങളും ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങളും ഉണ്ടാവും. 11ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ജനിതക വ്യതിയാനം വരുത്തിയ വിളകള്‍-ഗുണദോഷ വിശകലനം വിഷയത്തില്‍ ഡോ. കെ പി പ്രഭാകരന്‍ നായരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.

13ന് രാവിലെ 10 മണിക്ക് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ ശാസ്ത്രരംഗത്തെ സ്ത്രീകള്‍ വിഷയത്തില്‍് സിംപോസിയം നടക്കും. 14ന് രാവിലെ 10മണിക്ക് നഗരത്തില്‍ നടക്കുന്ന കേരള മാര്‍ച്ച് ജില്ലാകലക്ടര്‍ യു വി ജോസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് നേതൃത്വം നല്‍കും. വടകരയില്‍ നിന്നുള്ള സൈക്കിള്‍ ജാഥ ഈ മാര്‍ച്ചില്‍ പങ്കുചേരും. 12 മണിക്ക് ടൗണ്‍ഹാളിലാണ് മാര്‍ച്ച് സമാപിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി എസ് രാമചന്ദ്രന്‍, കണ്‍വീനര്‍മാരായ വി ടി നാസര്‍, ഡോ. സിജേഷ് പങ്കെടുത്തു.

English summary
malayalees science knowledge is decreasing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്