'രാഷ്ട്രീയ കേരളം കണ്ട ഏറ്റവും അവിശുദ്ധവും അധാർമ്മികവുമായ കൂട്ട്കെട്ട്', വിമർശിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: കോഴിക്കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇരുവരുടേയും ഓര്‍മ്മകള്‍ക്കിടെ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് സികെ ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സികെ ശ്രീധരന്‍ പെരിയ കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു
ഷാഫി പറമ്പിലിന്റെ കുറിപ്പ്: ' ധീര രക്തസാക്ഷികളുടെ ഓർമ്മയിൽ കല്ല്യോട്ടിന്റെ മടിത്തട്ടിൽ. രാഷ്ട്രീയ കേരളം കണ്ട ഏറ്റവും അവിശുദ്ധവും അധാർമ്മികവുമായ കൂട്ട്കെട്ടാണ് പിണറായി വിജയനും അഡ്വ സികെ ശ്രീധരനും തമ്മിൽ പെരിയ കൊലക്കേസിൽ ഉണ്ടാക്കിയത്. ഭരണകൂടം കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചിലവഴിച്ച് സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ട് വന്നു. പാർട്ടി ഗുണ്ടകളെ രക്ഷിക്കുവാൻ കേസ് അട്ടിമറിക്കുവാൻ ശ്രമിച്ചിട്ടും ഒരു ഇടക്കാല ജാമ്യം പോലും കിട്ടാതെ പാർട്ടി ക്രിമിനലുകൾ തടവറയിൽ കിടന്ന് ശിക്ഷ ഉറപ്പായേക്കാവുന്ന ഘട്ടത്തിലാണ് 6 പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ്സ് ബന്ധം അവസാനിപ്പിച്ച് സികെ ശ്രീധരൻ പിണറായി വിജയന്റെ കൈ പിടിച്ചത്.
കോൺഗ്രസ്സ് പാർട്ടി കൊണ്ട് ശ്രീധരൻ നേടിയതെല്ലാം മറക്കാം. പക്ഷെ പ്രിയപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളോടും സിപിഎം ക്രിമിനലുകൾക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി കണ്ണീരൊപ്പാൻ നടന്നിട്ട്, സിബിഐ അന്വേഷണ സാധ്യത പഠിക്കാൻ ഒരിക്കൽ കേസ് ഫയൽ വരെ കൈകാര്യം ചെയ്തിട്ട് അവസാനം പാർട്ടിയും കുറും മാറി ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള സിപിഎം കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുത്തത് മനുഷ്യൻ എന്ന വിശേഷണത്തിന് ശ്രീധരനെയും ഈ ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പിണറായി വിജയനെയും അനർഹരാക്കുന്നു.
സാക്ഷി വിസ്താരക്കൂട്ടിൽ ശരത്തിന്റെ അമ്മയേയും പെങ്ങളേയും ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന സികെ ശ്രീധരന്റെ ചിത്രം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമാണ്. ഈ അധാർമ്മിക കൂട്ട് കെട്ടിനെയും അധികാര ദുർവ്വിനിയോഗത്തേയും നമ്മൾ മറികടക്കും. നമ്മുടെ കിച്ചുവിനും ജോഷിക്കും നീതി ലഭ്യമാവും.












Click it and Unblock the Notifications