കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി

മഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ എം.ബി ബി എസ് ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി.മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജിലെ ആറാം എം.ബി ബി എസ് ബാച്ചിലേക്ക് പ്രവേശനം നടത്താനാണ് അനുമതി ലഭിച്ചത്. അതേ സമയം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമ അംഗീകാരം ഇനിയും കോളേജിന് ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നുള്ള അനിശ്ചിതത്വം നില നില്‍ക്കുന്ന സാഹചര്യത്തിലും പുതിയ അഡ്മിഷന്‍ ജൂലൈയില്‍ ആരംഭിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം.

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കം ക്വാര്‍ട്ടേഴ്‌സ് സമുച്ചയങ്ങളുടെ നിര്‍മാണം ഒരുമാസത്തിനകം ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം പി ശശി പറഞ്ഞു. 66.3 കോടി രൂപ ചെലവില്‍ ആറ് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) നിര്‍ദ്ദേശപ്രകാരമുള്ള ഭൗതിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളാണ് ഒരുക്കുന്നത്. കിറ്റ്‌കോ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. പുതിയ അക്കാദമിക കെട്ടിടത്തിന്റെ പിറകിലുള്ള സ്ഥലത്താണ് കെട്ടിട സമുച്ചയങ്ങള്‍ ഒരുക്കുക. നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി കിറ്റ്‌കോ പ്രതിനിധി എം എസ് ഷാലിമാര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കരാറുകാരന് നിര്‍മാണത്തിന് സൈറ്റ് കൈമാറാനാകും. 15 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

lek5

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, അധ്യാപക അനധ്യാപക ക്വാര്‍ട്ടേഴ്‌സുകള്‍, ഇന്റേണല്‍ ഹോസ്റ്റല്‍, ഓഡിറ്റോറിയം ഉള്‍പ്പെടെ മൂന്ന് മുതല്‍ ആറുനിലകളുള്ള ആറ് കെട്ടിടങ്ങളാണ് പണിയുന്നത്. കൊച്ചി ആസ്ഥാനമായുള്ള വന്‍കിട കെട്ടിട നിര്‍മ്മാണ കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 500 വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാകും. അധ്യാപക അനധ്യാപക ജീവനക്കാര്‍, ടെക്‌നീഷ്യന്‍സ് ഉള്‍പ്പെടെ 500 പേര്‍ക്കുള്ള താമസ സൗകര്യവുമുണ്ടാവും. ഒപി ബ്ലോക്കിന് മുകളിലെ കെട്ടിടത്തിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. ഇവിടെ നിന്ന് വിദ്യാര്‍ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ രണ്ടു നിലകളിലായി കിടത്തി ചികില്‍സക്കായി രോഗികള്‍ക്ക് നൂറോളം കിടക്കകള്‍ ഒരുക്കാനാകും. നിലവില്‍ കോളേജിലും ആശുപത്രിയിലും ഒരുക്കിയ സജ്ജീകരണങ്ങളില്‍ എംസിഐ തൃപ്തരാണെന്നറിയുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 139.9 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നൂതന ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും ഇതിനകം ആശുപത്രിയില്‍ സജ്ജമാക്കി. ഏഴ് ഏക്കര്‍ സ്ഥലം കൂടി മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാനാണ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ കളിസ്ഥലവും ഒരുക്കുന്നുണ്ട്. കച്ചേരിപ്പടി-ചെങ്ങണ ബൈപ്പാസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

English summary
Permission to enter MBBS Batch in Manjeri Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X