പേഴ്‌സണല്‍ സ്റ്റാഫ് ലിസ്റ്റ് വെട്ടി; പാര്‍ട്ടിക്കെതിരെ പ്രതിഷേധവുമായി വിഎസ്
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാനായി ലിസ്റ്റ് വെട്ടിയതല്‍ കടുത്ത പ്രതിഷേധവുമായി വിഎസ് അച്യുതാനന്ദന്‍. വിശ്വസ്ഥരായ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് വിഎസ് പറഞ്ഞു.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി പുതിയ ഓഫീസിലേക്ക് മാറുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ചിട്ട് മറുപടി പറയാമെന്നുമാണ് വിഎസ് പ്രതികരിച്ചത്. വിശ്വസ്ഥനായിരുന്ന വികെ ശശിധരനെ പേഴ്‌സണല്‍ സ്റ്റാഫ് പട്ടികയില്‍ നിന്ന് വെട്ടിയതാണ് വിഎസിനെ പ്രകോപിതനാക്കിയിരിക്കുന്നത്.

വികെ ശശിധരനെ ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് വിഎസ് പറഞ്ഞു. വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്തും വികെ ശശിധരന്‍ സ്റ്റാഫിലുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തെന്നാരോപിച്ച് വികെ ശശിധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അച്ചടക്കനടപടി നേരിട്ട ഒരാളെ വീണ്ടും തിരിച്ചെടുക്കാനാവില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. 20 പേരുടെ ലിസ്റ്റാണ് വിഎസ് നല്‍കിയത്. വികെ ശശിധരനെ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ലിസ്റ്റില്‍ നിന്ന് 12 പേരെ മാത്രമാണ് പാര്‍ട്ടി പരിഗണിച്ചിട്ടുള്ളത്. കൂടുതല്‍ സ്റ്റാഫുകളെ അനുനവദിക്കാത്ത് തന്നോടുള്ള അവഗണനായെന്നാണ് വിഎസ് പറയുന്നത്. പാര്‍ട്ടിയോട് ഉടക്കി നിന്നിരുന്ന വിഎസിനെ അനുനയിപ്പിക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം നല്‍കിയെങ്കിലും അതിനെചൊല്ലിയുള്ള വിവാദങ്ങള്‍ സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
Read Also: ഔദ്യോഗിക വസതിയും ഓഫീസും വൈകിപ്പിച്ച് നാണം കെടുത്തി; വിഎസിന്റെ വിശ്വസ്ഥരെയും സിപിഎം വെട്ടി...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications