ജിഷയുടെ മതൃദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് എസ്‌ഐ; കത്ത് പുറത്ത്
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന കത്ത് പുറത്തുവന്നു. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന നിയമമുള്ളപ്പോഴാണ് എസ്‌ഐ അനുമതി നല്‍കി കത്ത് നല്‍കിയിരിക്കുന്നത്.
ദഹിപ്പിക്കാന്‍ നിയമതടസ്സമില്ലെന്ന് കാട്ടി കുറുപ്പംപടി എസ്‌ഐ മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. വൈകീട്ട് ഏഴ് മണിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന ചട്ടവും അധികൃതര്‍ മറികടന്നു. വൈകീട്ട് ഏഴരയ്്ക്കാണ് ജിഷയുടെ മൃതദേഹം സംസ്‌കരിച്ചത്. ജിഷയുടെ അമ്മയും മൃതദേഹം ദഹിപ്പിക്കരുതെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചിരുന്നു.

സംഭവം വിവാദമായതോടെ കത്ത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പൊലീസിന്റെ നിര്‍ദേശത്തോടെയാണെന്ന് ശ്മശാന ജീവനക്കാരന്‍ വീരന്‍ ഇന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസിന്റെ വീഴ്ച പ്രകടമാക്കുന്നതാണ് എസ്‌ഐ നല്‍കിയ കത്ത്.
ജിഷയുടെ മരണത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കമ്മീഷന്റെ ആവശ്യം. നടപടിയെടുക്കുന്നതില്‍ പൊലീസും ഭരണകൂടവും പരാജയപ്പെട്ടു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം നാല് വര്‍ഷത്തിനിടെ 400 മടങ്ങ് കൂടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.












Click it and Unblock the Notifications