Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂരില്‍ പിടിയില്‍

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കണ്ണൂരില്‍ നിന്നും പിടികൂടി. ജിഷയുടെ അയല്‍വാസിയായ ഒരാളെയാണ് പിടികൂടിയത്. കണ്ണൂര്‍ പോലീസ് പിടികൂടിയ ഇയാളെ പെരുമ്പാവൂര്‍ പോലീസിന് കൈമാറുകയായിരുന്നു. അയല്‍വാസി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ പ്രതിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഇയാള്‍ പ്രദേശത്തുനിന്നും മുങ്ങിയത് സംശയാസ്പദമാണ്. കൊലപാതകം നടന്ന ദിവസം ഒരാള്‍ ജിഷയുടെ വീടിന് സമീപത്തെ മതില്‍ ഒരാള്‍ ചാടിക്കടക്കുന്നത് അയല്‍വാസികളില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാള്‍ നല്‍കിയ സൂചനപ്രകാരം രേഖാ ചിത്രം തയ്യാറാക്കിയാണ് കണ്ണൂരില്‍ ഒരാളെ പിടികൂടിയത്.

jail

കൊലപാതകി ഒരാള്‍ മാത്രമാണെന്നാണ് കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. ഇവര്‍ നിരപരാധികളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ സംശയമുള്ളവരെക്കുറിച്ച് പോലീസിന് മൊഴിനല്‍കിയതായാണ് വിവരം. രണ്ടുദിവസത്തിനകം പ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രതിപക്ഷ കക്ഷികള്‍ സംഭവം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയതോടെ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+