തിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വില ഉയര്‍ന്നു. ദില്ലിയില്‍ പെട്രോൾ വില ലിറ്ററിന് 19 പൈസയും ഡീസൽ വില ലിറ്ററിന് 21 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഏപ്രിൽ 15 ന് പെട്രോൾ വില ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയും കുറച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വീണ്ടും വില വര്‍ധിച്ച് തുടങ്ങുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ പുതിയ വില വിജ്ഞാപന പ്രകാരം പെട്രോളിന് ഇപ്പോൾ ദില്ലിയിൽ 90.74 രൂപയാണ് വില.
ഒരു ലിറ്റർ ഡീസലിന് 81.12 രൂപയാണ് നിലവിലെ വില. മുമ്പ് 80.87 രൂപയായിരുന്നു. മുംബൈയില്‍ പെട്രോളിന് 97.12 രൂപയും ഡീസലിന് 85.19 രൂപയുമാണ് വില. ചെന്നൈയില്‍ ഇത് യഥാക്രമം 92.70, 86.09 രൂപയാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 90.92 രൂപയും ഡീസലിന് 83.98 രൂപയുമാണ് വില.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
Recommended Video
കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോൾ വിലയില്‍ റെക്കോർഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വിലിയില്‍ 21.58 രൂപയും ഡീസൽ വില ലിറ്ററിന് 19.18 രൂപയുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില ബാരലിന് 65.71 ഡോളർ ആയി ഉയർന്ന സാഹചര്യത്തിലാണ് വില വർധനയെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലേതിനേക്കാൾ വർധിച്ചിട്ടും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. അന്ന് വിലയില്‍ വര്‍ധനവുണ്ടായിട്ടും വില കൂട്ടാത്തത് കേന്ദ്രസർക്കാർ നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു നീക്കം.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications