Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വില വര്‍ധനവ്: കേരളത്തിലെ ബിജെപി നേതാക്കളോട് ചോദ്യങ്ങളുമായി എംവി ജയരാജന്‍

തിരുവനന്തപുരം: ക്രൂഡ്‌ ഓയിൽ വില കൂടിയാലും കുറഞ്ഞാലും ഇന്ധനവില കൂട്ടുന്ന ഇന്ത്യയിലെ മാത്രം ഏർപ്പാട്‌ അവസാനിപ്പിക്കണമെന്ന് കോർപ്പറേറ്റുകൾക്ക്‌ മുന്നിൽ മുട്ടിടിക്കാതെ ജനങ്ങൾക്കുവേണ്ടി പറയാൻ കേരളത്തിലെ ബി ജെ പി തയ്യാറാകുമോയെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. തെരഞ്ഞെടുപ്പില്ലെങ്കിൽ ഇന്ധനവില വർദ്ധിപ്പിക്കും ജനങ്ങളെ പരമാവധി ദ്രോഹിക്കും, തങ്ങൾക്ക്‌ മുഖ്യം കോർപ്പറേറ്റ്‌ താത്പ്പര്യമാണ്‌ എന്ന കേന്ദ്ര ബി.ജെ.പി സർക്കാർ നയം തിരുത്തപ്പെടേണ്ടത്‌ സാധാരണക്കാരായ ബി. ജെ. പിക്കാർ ഉൾപ്പടെയുള്ള ഓരോ ജനങ്ങളുടേയും അങ്ങേയറ്റത്തെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

മ്പത്തിക പ്രതിസന്ധിയുൾപ്പടെ കനക്കുന്ന ഈ കോവിഡ്‌ മഹാമാരിക്കാലത്ത്‌, മെയ്‌ 2 ന്‌ ശേഷം ഇന്നലെവരെയായി 31 തവണ ഇന്ധനവില വർദ്ധിപ്പിച്ചു എന്നത്‌ മാത്രം മതി മോഡി സർക്കാരിന്റെ ജനവിരുദ്ധതയുടെ ആഴം മനസ്സിലാക്കാൻ. 50 രൂപയ്ക്ക്‌ പെട്രോളും ഡീസലും എന്നല്ല, ഓരോ മൂന്ന് മാസത്തിനിടയിലും 50 തവണ ഇന്ധനവില വർദ്ധിപ്പിക്കും എന്നാണ്‌ കോർപ്പറേറ്റ്‌ പക്ഷ-ജനവിരുദ്ധ ബി. ജെ. പി സർക്കാർ തെളിയിച്ചത്‌.

അല്ലെങ്കിലും, തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ മാത്രം ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങളെ ഓർക്കുന്ന മോഡിയും ബി. ജെ. പിയും, തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ പെട്രോൾവില ലിറ്ററിന്‌ 50 രൂപയാക്കും എന്ന വാഗ്ദാനം സ്വമേധയാ നടപ്പാക്കും എന്ന് കരുതാൻ കഴിയില്ല. ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള സർക്കാരിൽ നിന്നേ അത്‌ പ്രതീക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 jayaa-

സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ പോരേ എന്നാണ്‌ ബി. ജെ. പിക്കാർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്‌. സംസ്ഥാന സർക്കാർ നികുതി വർദ്ധിപ്പിച്ചിട്ടില്ലല്ലോ. അത്‌ മുമ്പുള്ള അതേ ശതമാനം ഇപ്പോഴും തുടരുകയല്ലേ. പോരാത്തതിന്‌ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ നികുതി കുറവുമാണല്ലോ. ഇവിടുത്തെ പ്രശ്നം ഇന്ധനവില വർദ്ധിപ്പിക്കുന്നതാണ്‌. വിലകുറഞ്ഞാൽ നികുതി ശതമാനപ്രകാരം കിട്ടുന്ന തുകയും കുറയുമല്ലോ. അപ്പോൾ സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഇടപെട്ട്‌ വില വർദ്ധിക്കാതെ നോക്കും പോലെ വില കുറക്കാനും തയ്യാറായാൽ മതി.

സി. പി. ഐ. എം നേതൃത്വത്തിലുള്ള കേരളാസർക്കാരിനോടുള്ള വിരോധം കൊണ്ടെങ്കിലും ഇന്ധനവില ലിറ്ററിന്‌, വാഗ്ദാനം ചെയ്ത 50 രൂപയിലും താഴ്ത്തണം എന്ന് അവശ്യപ്പെടണം. അങ്ങനെയെങ്കിലും സാധാരണക്കാരായ ബി. ജെ. പിക്കാർ ഉൾപ്പടെയുള്ള ജനങ്ങൾക്ക്‌ ആശ്വാസം ലഭിക്കട്ടെ. അല്ലാതെ, ഇന്ധനവില നിയന്ത്രണാധികാരം തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കി ക്രൂഡ്‌ ഓയിൽ വില വർദ്ധിച്ചാലും കുറഞ്ഞാലും പെട്രോൾ-ഡീസൽ വില കൂടുന്ന ഇന്ത്യയിലെ മാത്രം ഏർപ്പാട്‌ അവസാനിപ്പിക്കണം എന്ന് ജനങ്ങളോടൊപ്പം നിന്ന് പറയാൻ ബി. ജെ. പി തയ്യാറല്ലല്ലോ.

Recommended Video

cmsvideo
    Trivandrum man protest against petrol price hike | Oneindia Malayalam

    അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

    അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോൾ, കേന്ദ്രനികുതി വർദ്ധിപ്പിച്ച്‌ ഇന്ധനവില കുറയ്ക്കാതെ കോർപ്പറേറ്റുകളോട്‌ ഐക്യദാർഢ്യവും ജനങ്ങളോട്‌ ശത്രുതയും പ്രകടിപ്പിക്കുന്ന മോഡി സർക്കാർ നയം മാറ്റാൻ, ഇന്ധനവില നിയന്ത്രണാധികാരം തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കാൻ, കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുതന്നെ എല്ലാവിഭാഗം ജനങ്ങളും യോജിച്ചുകൊണ്ട്‌ പ്രതിഷേധം തുടർച്ചയാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+