പെട്രോൾ പമ്പ് സമരം; ആശ്വാസവുമായി കെഎസ്ആർടിസി,ഫ്യുവൽ ഔട്ട്ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും
തിരുവനന്തപുരം: ഡിസംബര്‍ 31ന് കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുമെന്നാണ് കെ എസ് ആർ ടി സി അറിയിച്ചത്. സംസ്ഥാന വ്യാപകമായി പ്രൈവറ്റ് പെട്രോള്‍ പമ്പുകള്‍ അടച്ച് സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നു സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ ഉള്ളത്.

ഡിസംബര്‍ 31ന് രാത്രി എട്ട് മുതല്‍ ജനുവരി 1 പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂവെന്നാണ് സംഘടനകൾ അറിയിച്ചു.
പമ്പുൾ സംരക്ഷിക്കാൻ സാർക്കാർ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. പമ്പുകളിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവാണെന്നും മോഷണം സ്ഥിരം സംഭവമാകുന്നുണ്ടെന്നും സംഘഘടന ഭാരവാഹികൾ പറയുന്നു. ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിച്ചിട്ടുണ്ട്. രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പെട്രോൾ പമ്പുകളുണ്ട്.












Click it and Unblock the Notifications