കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന് വേണ്ടി ഫോണ്‍ ചോര്‍ത്തല്‍; ഇസ്രായേല്‍ കമ്പനിക്കെതിരെ നിയമനടപടിയുമായി വാട്സാപ്പ്

Google Oneindia Malayalam News

സാന്‍ ഫ്രാന്‍സിസ്കോ: സര്‍ക്കാറിനെ സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്തെന്നാരോപിച്ച് ഇസ്രായേലി കമ്പനിക്കെതിരെ നിയമനടപടിയുമായി വാട്സാപ്പ്. ഇസ്രായേല്‍ ഐടി കമ്പനിയായ എന്‍എസ്ഒക്കെതിരെയാണ് വാട്സാപ്പിന്‍റെ നടപടി. കമ്പനിക്കെതിരെ വാട്സാപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

'മഹാ' ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്'മഹാ' ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നാല് വന്‍കരകളിലായി മെക്സിക്കോ, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ 20 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍എസ്ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞ് കയറിയതെന്നാണ് വാട്സാപ്പ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകള്‍, രാഷ്ട്രീയ എതിരാളികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ സര്‍ക്കാര്‍ ചാരന്‍മാരെ സഹായിച്ചതെന്നാണ് പരാതി.

 whatsapp

നൂറുപേരെയായിരുന്ന കമ്പനി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വാട്സാപ്പ് വീഡിയോ കോളുകള്‍ വഴിയാണ് എന്‍എസ്ഒ സര്‍ക്കാറിന് വേണ്ടി ഫോണുകള്‍ ഹാക്ക് ചെയ്തിരുന്നതെന്നാണ് ആരോപണം. മുന്‍പും എന്‍എസ്ഒയ്ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. സൗദി രാജകുമാരന്റെത് അടക്കമുള്ള ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ യുഎഇ എന്‍എസ്ഒയോട് ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു !! അന്ത്യം കൊല്‍ക്കത്തയില്‍മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു !! അന്ത്യം കൊല്‍ക്കത്തയില്‍

അതേസമയം, കഴിഞ്ഞ തവണകളിലേതെന്ന പോലെ പുതിയ ആരോപണവും എന്‍എസ്ഒ നിഷേധിച്ചിട്ടുണ്ട്. വാട്സാപ്പ് നല്‍കിയ കേസിനെതിരെ നിയമപരമായി പോരാടുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഭീകരവാദം പോലുള്ള വലിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും സാങ്കേതിക വിദ്യ ലഭ്യമാക്കുക മാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്നും എന്‍എസ്ഒ പറയുന്നു.

English summary
phone tapping; WhatsApp for legal action against Israeli company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X