ജനസമ്പര്‍ക്കത്തിലെ കാഴ്ചകള്‍
തിരുവനന്തപുരം: മലപോലെ വന്ന് എലി പോലെ പോയതിന് സമാനമായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കും എന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി. കാര്യമായ പ്രതിഷേധങ്ങള്‍ക്കൊന്നും നില്‍ക്കാതെ സമരക്കാര്‍ അറസ്റ്റ് വരിച്ച് പിന്‍വാങ്ങിയ കാഴ്ചക്കാണ് തിരുവനന്തപുരം 2012 ഒക്ടോബര്‍ 18 ന് സാക്ഷിയായത്.
ജില്ലയിലെ സാധാരണക്കാരായ പതിനയ്യായിരത്തോളം പേരുടെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയുടെ മുന്നിലേക്കെത്തുന്നത്. എന്തിന്റെ പേരിലായാലും അതിന് ഇടങ്കോലിട്ടാല്‍ ജനം വെറുതെ ഇരിക്കില്ലെന്ന തിരിച്ചറിവാം സിപിഎമ്മിനേയും മറ്റ് ഇടത് പാര്‍ട്ടികളേയും പ്രതിരോധിച്ചത്.
കിടപ്പിലായവരും കിടപ്പാടമില്ലാത്തവരും ആയ ഒട്ടേറെ പേരാണ് തങ്ങളുടെ പരാതികളും പരാധീനതകളുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്.പലര്‍ക്കും ഉള്ള സഹായങ്ങള്‍ വേദിയില്‍ വച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ കാഴ്ചകള്‍ കാണാം.

കാല്‍നടയായി വേദിയിലേക്ക്
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാല്‍ നടയായിട്ടാണ് സെക്രട്ടേറിയറ്റില്‍ നിന്ന് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡയിത്തിലേക്ക് എത്തിയത്.

കാത്ത് നില്‍പ്
ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കണം. പരിഹാരം വേണം

ഒരു കൈ സഹായം
കാലുകള്‍ക്ക് ചലന ശേഷി ഇല്ലാത്ത ആളെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലേക്ക് പോലീസുകാരന്റെ സഹായത്തോടെ കൊണ്ടുപോകുന്നു.

ഉപരോധം തന്നെ
എ സമ്പത്ത് എംപി സെന്‍ട്രല്‍ സ്‌റ്റേഡയിത്തിന് പുറത്ത് ഉപരോധ സമരത്തില്‍

ഉദ്ഘാടനം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

വേദിയില്‍ രോഗക്കിടക്കയില്‍
വേദിയില്‍ രോഗക്കിടക്കയില്‍

പരിഹാരം ഇപ്പോള്‍ തന്നെ
അപേക്ഷ പരിശോധിച്ച് അപ്പോള്‍ തന്നെ നടപടിക്ക് ശുപാര്‍ശ

എല്ലാം ശരിയാക്കം
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ കണ്ണുനീര്‍. പ്രതീക്ഷ മുഖ്യമന്ത്രിയിലും.

ഒന്നും പേടിക്കണ്ട
മുഖ്യമന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരയുന്ന സ്ത്രീ.

ആവശ്യങ്ങളുടെ കൂമ്പാരം
ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലെ തിരക്ക്

പരാതിക്കെട്ടുകള്‍
കൈ നിറയെ പാവങ്ങളുടെ ആവശ്യങ്ങളാണ്. എല്ലാം പരിഹരിക്കാന്‍ പറ്റുമോ ആവോ












Click it and Unblock the Notifications