കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതികളമാക്കാൻ പിണറായിയും കൂട്ടരും ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

Google Oneindia Malayalam News

ആങ്ങാമൂഴി: നിയമസഭ തിരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആങ്ങാമൂഴിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണ്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

kerala

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു എല്‍എഡിഎഫ് തന്നത്? ഒന്നരവര്‍ഷക്കാലമായി വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ അവര്‍ ജനങ്ങളെ പറ്റിച്ചു. 23 വര്‍ഷക്കാലം ഭരിച്ച യുഡിഎഫും കോന്നിക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബിജെപി ജയിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പിന്തുണയോടെ കോന്നിയെ മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

അതേസമയം, നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണു ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

പത്രിക തള്ളിയ സംഭവം: കോടതിക്ക് ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഹര്‍ജി നാളത്തേക്ക് മാറ്റിപത്രിക തള്ളിയ സംഭവം: കോടതിക്ക് ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഹര്‍ജി നാളത്തേക്ക് മാറ്റി

തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുതൽ പേരെത്തും: പേര് പറയുന്നില്ലെന്ന് പന്തളം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുതൽ പേരെത്തും: പേര് പറയുന്നില്ലെന്ന് പന്തളം സുധാകരൻ

ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏക കാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യുഡിഎഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്

തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്

 മജ്സിയയ്ക്ക് മോഹൻലാലിന്റെ താക്കീത്: അങ്ങനെ ചെയ്തില്ലെന്ന് ആവർത്തിച്ച് മജ്സിയ, സജ്നയോട് പറഞ്ഞത് വിവാദത്തിൽ മജ്സിയയ്ക്ക് മോഹൻലാലിന്റെ താക്കീത്: അങ്ങനെ ചെയ്തില്ലെന്ന് ആവർത്തിച്ച് മജ്സിയ, സജ്നയോട് പറഞ്ഞത് വിവാദത്തിൽ

English summary
Pinarayi and his cohorts are trying to turn Sabarimala into a graveyard again Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X