പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ഒന്നാം വാര്‍ഷികത്തില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീടില്ലാത്തവര്‍ക്കെല്ലാം വീട് പണിയുക എന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ അഭിമാന പദ്ധതി 'ലൈഫ് മിഷന്‍' സര്‍ക്കാറിന്റെ ആദ്യവാര്‍ഷികത്തിന് തന്നെ തറക്കല്ലിടും. ഭൂമിയുള്ളവര്‍ക്ക്് സര്‍ക്കാര്‍ ധനസഹായവും ഭൂരഹിതര്‍ക്ക് ഫ് ളാറ്റ് സമുച്ചയവുമാണ് പണിയുക. 12 ലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വേയില്‍ നിന്നും അര്‍ഹരായ അഞ്ചുലക്ഷത്തോളം പേരെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കും.

14 ജില്ലകളിലെയും ഭൂരഹിതര്‍ക്കായി ഉദ്ദേശിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് സര്‍ക്കാറിന്റെ ആദ്യവാര്‍ഷികത്തിന് തന്നെ തറക്കല്ലിടും. ഭൂമിയുള്ളവര്‍ക്ക് ധനസഹായം നല്‍കി വീടിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. കുടുംബശ്രീ നിര്‍മാണത്തിന് നേതൃത്വം നല്‍കി 4000 വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. ആലപ്പുഴ, തൃശൂര്‍, കായംകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം എന്നിവിടങ്ങളിലാണ് വീടുപണി തുടങ്ങിയത്.

pinarayivijayan-1

ഇവര്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തു. നഗര പ്രദേശങ്ങളില്‍ കേന്ദ്രഫണ്ടും തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാറും നല്‍കുന്ന ഫണ്ടും ചേര്‍ത്ത് മൂന്നര ലക്ഷം രൂപയാണ് മൊത്തം ധനസഹായം. ഗ്രാമീണ മേഖലയില്‍ വീട് നിര്‍മ്മാണത്തിന് 2.20 ലക്ഷം രൂപയും ലഭിക്കും.

ആദ്യവര്‍ഷം മൊത്തത്തില്‍ വിവിധ പദ്ധതികളിലായി ഒരു ലക്ഷത്തോളം ഭവനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എത്രയും പെട്ടെന്ന് വീടുപണി തുടങ്ങാനും അവ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


English summary
pinarayi govt life mission project to be launched soon
Please Wait while comments are loading...