പിണറായി വിഎസിനെ ഒതുക്കി!! പദവി പേരിനു മാത്രം!! ശരിക്കും വിഎസിന്റെ അവസ്ഥ....!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ ശരിക്കും തഴഞ്ഞിരിക്കുകയാണ് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വിഎസിന് നൽകിയിട്ടുണ്ടെങ്കിലും വിഎസിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് സർക്കാർ. വിഎസിന്റെ ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കമ്മിഷൻ ചെയർമാനായി വിഎസിനെയും അംഗങ്ങളായി മുൻ ചീഫ് സെക്രട്ടറിമാരായ സിപി നായരെയും നീല ഗംഗാധരനെയും നിയമിച്ചത്. ചുമതലയേറ്റ് പത്ത് മാസം കഴിഞ്ഞിട്ടും വിഎസിനും അംഗങ്ങൾക്കും ശമ്പളം നൽകാതിരുന്നത് ഏറെ വിവാദമായിരുന്നു.

ശമ്പളം കഴിഞ്ഞ മാസം മുതൽ

ശമ്പളം കഴിഞ്ഞ മാസം മുതൽ

ഏറെ വിവാദങ്ങൾക്കു ശേഷം കഴിഞ്ഞ മാസം മുതലാണ് വിഎസിന് ശമ്പളം അനുവദിച്ച് തുടങ്ങിയത്. ക്യാബിനറ്റ് പദവിക്ക് അനുസരിച്ചുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിഎസിനുണ്ട്. നിലവിൽ ഒരു മന്ത്രിക്ക് ലഭിക്കുന്നത് അരലക്ഷത്തിൽപരം രൂപയാണ്.

അംഗങ്ങൾക്ക് ശമ്പളം ലഭിച്ചു തുടങ്ങിയിട്ടില്ല

അംഗങ്ങൾക്ക് ശമ്പളം ലഭിച്ചു തുടങ്ങിയിട്ടില്ല

വിഎസിനു പുറമെ പതിനൊന്ന് പേഴ്സനൽ സ്റ്റാഫിൽ ഒമ്പത് പേര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം പേഴ്സനൽ സ്റ്റാഫിലെത്തിയ രണ്ടു പേർക്കും ശമ്പളം അനുവദിച്ച ഉത്തരവ് എപ്പോൾ ഇറങ്ങുമെന്ന് വ്യക്തമല്ല. ചീഫ് സെക്രട്ടറിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് കമ്മീഷൻ അംഗങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.

ഫയലുകൾ സെക്രട്ടറിയേറ്റിൽ

ഫയലുകൾ സെക്രട്ടറിയേറ്റിൽ

കമ്മീഷൻ അംഗങ്ങൾക്ക് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിലാണ്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് നിരന്തരം കത്തുകൾ അയക്കുന്നുണ്ട്.

മറുപടി നൽകുന്നില്ല

മറുപടി നൽകുന്നില്ല

ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് വിഎസ് നിരന്തരം കത്തുകളയച്ചിട്ടും മറപടി നൽകുന്നില്ല.നടപടിയും സ്വീകരിക്കുന്നില്ല. കമ്മീഷനു നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അതതു വകുപ്പുകൾ പ്രത്യേകം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടും വിഎസ് കത്തയച്ചിട്ടുണ്ട്.

പഴയ കെട്ടിടത്തിൽ

പഴയ കെട്ടിടത്തിൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് സമുച്ചയത്തിലെ പഴയ കെട്ടിടമാണ് കമ്മീഷൻറെ ഓഫീസിനായി അനുവദിച്ചിരിക്കുന്നത്. ഇവിടെ അഞ്ചു പേർക്ക് മാത്രമെ ഇരിക്കാനാവൂ. മറ്റുള്ളവർ വിഎസിന്റെ ഔദ്യോഗിക വസതിയായ കവഡിയാർ ഹൗസിലിരുന്നാണ് വർക്ക് ചെയ്യുന്നത്. ഐഎംജിയിൽ സിപി നായർക്കും നീല ഗംഗാധരനും മുറികൾ അനുവദിച്ചിട്ടുണ്ടെങ്കിലും പെയിന്റ് അടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. മറ്റ് ഒരുക്കങ്ങൾ നടത്തിയിട്ടില്ല. പഴയ ലക്ചർ ഹാളാണ് വിഎസിന്റെ ഓഫീസ്. എന്നാൽ ഇവിടെ അറ്റകുറ്റപ്പണികളൊന്നും കഴിഞ്ഞിട്ടില്ല.

യോഗങ്ങൾ കവടിയാറിൽ

യോഗങ്ങൾ കവടിയാറിൽ

ഓഫീസ് സജ്ജമാകാത്തതിനാൽ കമ്മീഷന്റെ യോഗങ്ങൾ നടക്കുന്നത് കവടിയാർ ഹൗസിലാണ്. കമ്മീഷൻ അംഗം ഷീല തോമസിന്റെ നേതൃത്വത്തിൽ 12 ജീവനക്കാർ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

സുസ്മിതാ സെന്നിനു ശേഷം പത്മാലയ നന്ദ?ഇന്ത്യയ്ക്കായി റാംപിലെത്തുന്നത് എട്ടാം ക്ലാസുകാരി;ത്രസിപ്പിക്കും...കൂടുതൽ വായിക്കാൻ

കനത്ത മഴ,കൊടുങ്കാറ്റ്, ഇടിമിന്നൽ! സ്ത്രീകളും കുട്ടികളുമടക്കം മരിച്ചുവീണത് 20 പേർ...കൂടുതൽ വായിക്കാൻ

ഏത് സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും പറയേണ്ടത് പറയാനുള്ള ധൈര്യമുണ്ട്, നിത്യ മേനോനെ ഭയക്കുന്ന താരങ്ങള്‍....കൂടുതൽ വായിക്കാൻ

English summary
pinarayi not interested in needs of vs achuthanandan as administrative reforms commission
Please Wait while comments are loading...