
പിണറായിക്ക് പോലും ഗുർമീത് റാം റഹീം സിംഗിനെ ഭയമാണ്? രക്ഷതേടി മോദിയുടെ അടുത്തേക്ക്
തിരുവനന്തപുരം: വിവാദ ആൾ ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുർമീർ റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിൽ ആശങ്കയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ചേച്ചിയെന്ന് നീട്ടി വിളിച്ചു, കൺമുന്നിലെത്തിയ മരണം അപ്രത്യക്ഷമായി: വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജന്മം
ഹരിയാന, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലെ താമസക്കാരായ മലയാളികൾ ഭീതിയിലാണെന്ന് പിണറായി പറയുന്നു. ഇവരിൽ പലരും തന്നെ വിളിച്ചിരുന്നുവെന്നും പിണറായി. മലയാളികൾ ഉൾപ്പെടയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് പിണറായി.

പിണറായിക്ക് ആശങ്ക
ഗുർമീർ സിംഗിന്റെ അറസ്റ്റിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ആക്രമണങ്ങളിൽ നിരവധി പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് ആശങ്ക പ്രകടിപ്പിച്ച് പിണറായി എത്തിയത്.

നിരവധി മലയാളികള്‍
പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ നിരവധി മലയാളികൾ ഉണ്ട്. ആക്രമണത്തിന് പിന്നാലെ ഇവിടെയുള്ള മലയാളികൾ ഭയന്നാണ് കഴിയുന്നത്. ഇവരിൽ പലരും തന്നെ വിളിച്ചിരുന്നതായി പിണറായി വ്യക്തമാക്കുന്നു.

ജീവനും സ്വത്തിനും ഭീഷണി
ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണ് ഇവിടത്തെ മലയാളികൾ പറയുന്നതെന്ന് പിണറായി. പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.

മോദിക്ക് കത്ത്
ഗുർമീത് സിംഗിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾ തടയണമെന്നും മലയാളികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പിണറായി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

അറസ്റ്റിന് പിന്നാലെ
വിവാദ ആൾ ദൈവവും ദേര സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 32 പേരാണ് ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത്.

നിരവധി ഭക്തന്മാർ
ലക്ഷക്കണക്കിന് ഭക്തന്മാരാണ് റാം റഹീമിനുള്ളത്. ഗുര്‍മീതിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഗുർമീതിന്റെ ഭക്തന്മാരാണ് ആക്രണം അഴിച്ചുവിട്ടത്. ആക്രമണത്തിലുണ്ടായ നാശ നഷ്ടങ്ങൾക്ക് പകരമായി ഗുർമീതിന്റെ വസ്തുവകകൾ കണ്ടു കെട്ടാനും കോടതി നിർദേശിച്ചു.

അറസ്റ്റ് ബലാത്സംഗക്കേസിൽ
15 വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലാണ് ഗുർമീത് റാം റഹീം സിംഗിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഗുർ മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിസമ്മതിക്കുകയായിരുന്നു. 2002ൽ സിർസയിലെ ദേരാ സച്ച ആശ്രമത്തിൽ വച്ച് വനിത അനുയായിയെ ഒന്നിലേറെ തവണ ഗുർമീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.