കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കളം ഒരുക്കലും കച്ചവടവും ഓഫീസ് സമയത്ത് വേണ്ടെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലം അടുത്തതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ആഘോഷങ്ങള്‍ക്ക് മൂക്കുകയറിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസില്‍ ജോലി സമയത്തുള്ള പൂക്കളം ഒരുക്കലും കച്ചവടവും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടത്തണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഓഫീസുകളില്‍ തീര്‍പ്പുണ്ടാക്കണം. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റില്‍ ഉണ്ടാവുക പ്രധാനമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.

pinarayivijayan

സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. പലതരത്തിലുള്ള കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ മോശമല്ലാത്ത ബിസിനസുണ്ട്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതോടെ കച്ചവടം ഒരു പരിധിവരെ ഇല്ലാതായേക്കും. ഓണക്കാലത്തെ ഓഫീസുകളിലെ ആഘോഷങ്ങള്‍ അവധി ദിവസത്തേക്ക് മാറ്റേണ്ടതായും വന്നേക്കാം.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ജോലിസമയം നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

English summary
Pinarayi viajayan says No Onam celebrations at govt offices during work hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X