മുഖ്യശത്രു ബിജെപിയും ആർഎസ്എസും.. രാജ്യം വലിയ ആപത്തിൽ.. രൂക്ഷവിമർശനമുയർത്തി പിണറായി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ബിജെപിയെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ | Oneindia Malayalam

  തൃശൂര്‍: ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആര്‍എസ്എസും തന്നെയാണെന്ന് പിണറായി വ്യക്തമാക്കി. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സാമൂഹ്യസ്ഥിതി തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. രാജ്യം വലിയ ആപത്തിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫെഡറല്‍ ജനാധിപത്യ മൂല്യങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്ന ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കപ്പെടുന്നത് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

  വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ.. പൊങ്കാലയ്ക്ക് ആഷിഖ് അബുവിന്റെ കിടിലൻ മറുപടി!

  സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പിണറായി വിജയന്‍ ബിജെപിയെ കടന്നാക്രമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. രാജ്യം വലിയ പൊട്ടിത്തെറിയുടെ വക്കിലാണ്. കടക്കെണി, വിലക്കയറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കര്‍ഷകരടക്കമുള്ളവര്‍ നേരിടുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും ഏല്‍പ്പിച്ച ആഘാതം ഒരു വശത്ത്, വര്‍ഗീയ സംഘര്‍ഷവും ന്യൂനപക്ഷ വേട്ടയും മറുഭാഗത്തെന്നും പിണറായി നിരീക്ഷിച്ചു. ഒന്നരമണിക്കൂറോളം നീണ്ട പ്രസംഗത്തിലുടനീളം പിണറായി ബിജെപിയെ കടന്നാക്രമിക്കുകയായിരുന്നു.മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനത്തിലുടനീളം പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Chief Minister Pinarayi Vijayan against BJP and RSS

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്