'സഗൗരവം' പ്രതിജ്ഞ ചെയ്ത് പിണറായി വിജയനും 15 മന്ത്രിമാരും; 'ദൈവനാമത്തില്‍' സത്യപ്രതിജ്ഞ ചെയ്ത് ആറ് പേര്‍
തിരുവനന്തപുരം: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. 'സഗൗരവം' ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്. ദൈവവിശ്വാസികള്‍ ആയവര്‍ ദൈവനാമത്തിലും അല്ലാത്തവര്‍ ദൃഢപ്രതിജ്ഞയും ആയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. പുതിയ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 15 പേര്‍ സൗഗരവം ദൃഢപ്രതിജ്ഞയെടുത്തു. ആറ് പേര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
പിണറായി വിജയന് പിറകെ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയുടെ കെ രാജന്‍ ആയിരുന്നു. അദ്ദേഹവും സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്. പിറകെ മറ്റ് ഘടകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ റോഷി അഗസ്റ്റിന്‍, ജെഡിഎസിന്റെ കെ കൃഷ്ണന്‍കുട്ടി ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. അഹമ്മദ് ദേവര്‍കോവില്‍ 'അള്ളാഹുവിന്റെ നാമത്തില്‍' ആയിരുന്നു പ്രതിജ്ഞ ചൊല്ലിയത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗമല്ലാത്ത എന്‍സിപിയുടെ പ്രതിനിധി എകെ ശശീന്ദ്രന്‍ ഇത്തവണ 'സഗൗരവം' ആണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം തവണയും വിജയിച്ച് മന്ത്രിപദവിയിലേക്ക് എത്തിയ വീണ ജോർജ്ജ് ദൌവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വി അബ്ദുറഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്തതും ദൈവത്തിന്റെ നാമത്തില്‍ ആയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍
തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ എല്ലാം തന്നെ 'സഗൗരവം' ആണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകക്ഷി എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് പിറകെ, ഇംഗ്ലീഷ് ക്ഷരമാലാ ക്രമത്തിലാണ് മറ്റുമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്തത്. വി അബ്ദുറഹ്മാന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, പ്രൊഫ ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണ ജോര്‍ജ്ജ് എന്ന ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications