പിണറായിയുണ്ട് കമൽ ഹാസനൊപ്പം; നിരപേക്ഷതയ്ക്ക് എതിരായ കൊലവിളി, ആരെയും നിശബ്ധനാക്കാനാകില്ല...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'കമല്‍ ഹാസനൊപ്പം', വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: നടൻ കമലഹാസന് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്ന് പിണറായി വിജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു.

  ട്രഷറി ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ അടുത്തു കൂടി; പിന്നീട് വയോധികയോട് ചെയ്തത്...

  നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും പിണറായി വിജയൻ‌ അഭിപ്രായപ്പെട്ടു.

  ഇത് അംഗീകരിക്കാനാകില്ല

  ഇത് അംഗീകരിക്കാനാകില്ല

  വര്‍ഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

  ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റം

  ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റം

  മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികള്‍ക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

  മാപ്പ് പറയാൻ തയ്യാറല്ല

  മാപ്പ് പറയാൻ തയ്യാറല്ല

  അതേസമയം ഹിന്ദുത്വശക്തികൾക്ക് മറുപടിയുമായി മതൽ ഹാസൻ രംഗത്ത് എത്തി. ഹിന്ദുത്വശക്തികളുടെ വെല്ലുവിളിയിൽ ഭയന്നോടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

  സിനിമകളേക്കാൾ പ്രധാന്യം കൃഷിക്ക്

  സിനിമകളേക്കാൾ പ്രധാന്യം കൃഷിക്ക്

  സമൂഹത്തിന്റെ നിലനിൽപ്പിന് സിനിമകളേക്കാൾ പ്രധാന്യം കൃഷിക്കാണ്. ഗുരുതര പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയെ രാജ്യം കൂടുതൽ ശ്രദ്ധിക്കണം. കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും കർഷക സംഘടനകളുടെ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

  മരണമാണ് അവർക്കുള്ള മറുപടി

  മരണമാണ് അവർക്കുള്ള മറുപടി

  ഹിന്ദുത്വത്തെ അദിക്ഷേപിച്ച് സംസാരിച്ച കമൽ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദു മഹഗാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർ‌മ്മ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഹിന്ദുത്വത്തെ അധിക്ഷേപിച്ച് സംസാരിക്കുന്ന ഒരാൾക്കും ഈ മണ്ണിൽ ജീവിക്കാൻ അവകാശമില്ല. മരണമാണ് അവർക്കുള്ള മറുപടിയെന്നും അശോക് ശർമ്മ പറഞ്ഞു.

  സിനിമകൾ ബഹിഷ്കരിക്കണം

  കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആവസ്യവുമായി മറ്റൊരു ഹിന്ദു നേതാവും രംഗത്ത് വന്നിരുന്നു. കമൽ ഹാസനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പങ്കാളിത്തമുള്ള എല്ലാ സിനിമകളും ബഹിഷ്കക്കരിക്കണമെന്നാണ് ഹിന്ദു മഹാസഭ മററ്റ് പ്രസിഡന്റ് അഭിഷേക് അഗര്ഡവാൾ ആഹ്വാനം ചെയ്തത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pinarayi Vijayan's facebook post to support Kamal Haasan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്