ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന് വിമര്‍ശനം, മുസ്ലിം സംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നു
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ഫോര്‍മുലയ്‌ക്കെതിരെ മുസ്ലിം സംഘടനാ നേതാക്കള്‍. സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സച്ചാര്‍, പാലോളി കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്ത കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പകരം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് ജനസംഖ്യാ ആനുപാതികമായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇത് അംഗീകരിക്കാനികില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു. മുസ്ലിങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ വീതംവച്ചത് അനീതിയാണ്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് തങ്ങള്‍ എതിരല്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്തയുടെ സംവരണ സമിതി യോഗം ചേര്‍ന്നു. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തുവെന്ന് സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു. എങ്ങനെയാണ് ഇനിയുള്ള നീക്കമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ എടുത്തില്ല. ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ നിരുത്തരവാദപരമായിട്ടാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് എസ്‌കെഎസ്എസ്എഫ് അഭിപ്രായപ്പെട്ടു.

അതേസമയം, കേരള മുസ്ലിം ജമാഅത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രത്യേക യോഗം ചേരുന്നുണ്ട്. നിയമപരമായ വഴിയില്‍ നീങ്ങണമോ അതോ സര്‍ക്കാരുമായി ഇനിയും ചര്‍ച്ച നടത്തണമോ എന്ന കാര്യമാണ് പ്രധാനമായും നാളെ യോഗം ചര്‍ച്ച ചെയ്യുക എന്ന് മുസ്ലിം ജമാഅത്ത് നേതാവ് എന്‍ അലി അബ്ദുല്ല പ്രതികരിച്ചു. മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി കമ്മിറ്റിയുടെയും ലക്ഷ്യങ്ങളുമായി ഒത്തു പോകുന്നതല്ല മന്ത്രിസഭയുടെ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പാലോളി സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കുകയെന്നാല്‍, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നാണര്‍ത്ഥം. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നത് സമിതിയുടെ ശുപാര്‍ശകളില്‍ ഒന്നുമാത്രമാണെന്നും മുസ്ലിം ജമാഅത്ത് വ്യക്തമാക്കി.
ആരാധകര്‍ കാത്തിരുന്ന അമല പോളിന്റെ ഫോട്ടോഷൂട്ട്, ഹോട്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

എല്ലാ മുസ്ലിം സംഘടനകളുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ഷിഹാബ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇനിയുള്ള കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ് എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

Recommended Video
നിലവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായ പരിഹാരമല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റഊഫ് പ്രതികരിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പും മറ്റും വീതം വയ്ക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സച്ചാര്‍ കമ്മിറ്റി വിശദമായ പഠനം നടത്തിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം യാതൊരു പഠനത്തിന്റെയും അടിസ്ഥാനത്തിലല്ല. സച്ചാര്‍ കമ്മിറ്റി പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന സമരത്തിലാണ്. പ്രതിഷേധവുമായി മുന്നോട്ട് പോകും. നിയമവശം പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ ഐക്യത്തോടെയുള്ള നീക്കവുമായി സഹകരിക്കുമെന്നും സിഎ റഊഫ് പറഞ്ഞു.













Click it and Unblock the Notifications