കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎ ബേബിയുടെ നട്ടെല്ലുള്ള ആരുമില്ലേ ഇപ്പോള്‍.. എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് ട്രൈസ്‌കഡക്കഫോബിയ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പുതുതായി സ്ഥാനമേറ്റ എല്‍ ഡി എഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പര്‍ അനുവദിച്ചപ്പോള്‍ പതിമൂന്ന് മാത്രം ഇല്ല. പതിവുപോലെ ഒന്നും രണ്ടും മൂന്നുമുണ്ട്. പന്ത്രണ്ടും പതിനാലും മുതല്‍ 19 വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ട്. 13 മാത്രം ഇല്ല. 13ന് പകരം 20 ചേര്‍ത്തിട്ടാണ് 19 മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് നമ്പറിട്ടിരിക്കുന്നത്.

<strong>പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു, കൂട്ടിന് 18 മന്ത്രിമാര്‍; ഇതാണ് ടീം പിണറായി!</strong>പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു, കൂട്ടിന് 18 മന്ത്രിമാര്‍; ഇതാണ് ടീം പിണറായി!

സഗൗരവം ദൃഢപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് പതിമൂന്നാം നമ്പറിനെ പേടിയാണോ എന്നാണ് ആളുകള്‍ക്ക് ചോദിക്കാനുള്ളത്. 13 അശുഭ ലക്ഷണമാണെന്നുള്ള അന്ധവിശ്വാസം സമൂഹത്തില്‍ വ്യാപകമാണ്. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങളോ പേടിയോ ഒന്നുമില്ല എന്ന് വീമ്പ് പറയുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കളില്‍ ഒരാള്‍ക്ക് പോലും എനിക്ക് പതിമൂന്നാം നമ്പര്‍ കാര്‍ മതി എന്ന് പറയാന്‍ ധൈര്യമുണ്ടായില്ല എന്നതും രസകരം.

pinarayi-vijayan

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്, അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബി ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങിയിരുന്നു. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ആ കാറില്‍ സഞ്ചരിച്ചിട്ടും ബേബിക്ക് ഒന്നും പറ്റിയില്ല. എന്നാല്‍ പതിമൂന്നാം നമ്പറിനോടുള്ള പേടിയായ ട്രൈസ്‌കഡക്കഫോബിയ പിണറായി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് കാര്യമായി ഉണ്ട് എന്ന് വേണം കരുതാന്‍.

Read Also: കേരളത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍!

യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തില്‍ പങ്കെടുത്തവരുടെ എണ്ണം 13, കുരിശിലേറ്റപ്പെട്ടത് പതിമൂന്നാം തീയതി എന്നിങ്ങനെ കുറേ കുറ്റങ്ങള്‍ പാവം പതിമൂന്നിന്റെ തലയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ബി ജെ പി പ്രധാനമന്ത്രിയായ വാജ്‌പേയിക്കും 13 അത്ര നല്ല നമ്പറല്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരേ നിലകൊള്ളുന്നുവെന്ന് പുറമേ പറയുന്നു എന്നേയുള്ളൂ, എല്‍ ഡി എഫ് മന്ത്രിമാരും ട്രൈസ്‌കഡക്കഫോബിയ മുക്തരല്ല. പിണറായി വിജയന്റെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പറുകള്‍ ചുവടെ.

പിണറായി വിജയന്‍ - 1
ഇ ചന്ദ്രശേഖരന്‍ - 2
മാത്യു ടി തോമസ് - 3
എ കെ ശശീന്ദ്രന്‍ - 4
കടന്നപ്പള്ളി രാമചന്ദ്രന്‍ - 5
എ കെ ബാലന്‍ -6
ഇ പി ജയരാജന്‍ - 7
ജി സുധാകരന്‍ -8
കെ കെ ഷൈലജ - 9
ടി എം തോമസ് ഐസക്ക് -10
ടി പി രാമകൃഷ്ണന്‍ - 11
വി എസ് സുനില്‍കുമാര്‍ - 12
പി തിലോത്തമന്‍ - 14
കടകംപള്ളി സുരേന്ദ്രന്‍ - 15
എ സി മൊയ്തീന്‍ - 16
ജെ മേഴ്സിക്കുട്ടിയമ്മ - 17
സി രവീന്ദ്രനാഥ് - 18
അഡ്വ. കെ രാജു - 19
കെ ടി ജലീല്‍ - 20

English summary
Pinarayi Vijayan's ministers omit 13 number state car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X