ചെത്തുകാരന്റെ മകനായതില്‍ അഭിമാനം; ജേഷ്ഠനും അതായിരുന്നു ജോലി, മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതില്‍ അഭിമാനം മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേഷ്ഠന്‍ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാം. തന്റേത് കര്‍ഷക കുടുംബമാണ്. ചെത്ത് ജോലി അപമാനമായി കരുതുന്നില്ല. അഭിമാനിക്കുന്ന ആളാണ് ഞാന്‍. തൊഴിലെടുത്ത് ജീവിച്ച അച്ഛന്റെ മകന്‍ എന്നത് അഭിമാനമാണ്. കെ സുധാകരന് എന്നെ അറിയാം. അദ്ദേഹത്തെ എനിക്ക് ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്തേ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video

താന്‍ എന്ത് ജീവിതമാണ് നയിക്കുന്നത് തന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് യോജിച്ചതല്ല. മാറിയ കാലത്തെ കുറിച്ച് അറിയാതെയാണ് ചിലരുടെ പരമാമര്‍ശമന്നും പിണറായി വിജയന്‍ പറഞ്ഞു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സുധാകരന്റെ പരാമര്‍ശം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഷാനിമോള്‍ ഉസ്മാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനെതിരെ രംഗത്തുവന്നു. വൈകാതെ എംഎം ഹസനും താരീഖ് അന്‍വറും കുറ്റപ്പെടുത്തി. ഇവര്‍ക്ക് മറുപടിയുമായി കെ സുധാകരന്‍ വീണ്ടുമെത്തി. സിപിഎം നേതാക്കള്‍ക്കില്ലാത്ത വിഷമം എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്ന് സുധാകരന്‍ ചോദിച്ചു. പിന്നീട് കോണ്‍ഗ്രസ് വെടിനിര്‍ത്തുന്നതാണ് കണ്ടത്. എല്ലാ നേതാക്കളും കൂട്ടത്തോടെ സുധാകരനെ പിന്തുണച്ചു. കാര്യങ്ങള്‍ അന്വേഷിക്കാതെ പ്രതികരിച്ചത് തന്റെ തെറ്റ് എന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും നാടന്‍ ശൈലിയിലുള്ള പ്രയോഗമാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജാതി അധിക്ഷേപം നടത്തിയിട്ടില്ല. കണ്ണൂരിലെ നാടന്‍ ശൈലിയിലാണ് സുധാകരന്‍ പ്രസംഗിച്ചത് എന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. അതേസമയം, മന്ത്രി ബാലന്‍ സുധാകരനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. പിണറായിയോട് സുധാകരന് ചെറുപ്പം മുതലേ വെറുപ്പാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications