കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതിയില്‍ സിപിഎം-സിപിഐ പോര്... പരിസ്ഥിതി മൗലികവാദം വേണ്ടെന്ന് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: പരിസ്ഥിതി, വികസന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും ചര്‍ച്ചയാകുന്നു. മുതലാളിത്ത വികസനം പരിസ്ഥിതിയെ തൂത്തെറിയും എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ പരോക്ഷമായി ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ പിണറായി വിജയന്‍ രംഗത്തെത്തിയിരുക്കുന്നത്.

അന്ധവും തീവ്രവും അശാസ്ത്രീയവും ആയ പരിസ്ഥിതി മൗലികവാദനിലപാടുകളില്‍ നിയന്ത്രണം വേണം എന്നാണ് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വികസനം മുരടിപ്പിയ്ക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് ഇടതുസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറയുന്നു. പരിസ്ഥിതി ദിനത്തിലാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Pinarayi Vijayan

അതിരപ്പിള്ളി വിഷയത്തിലാണ് സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായത്. പദ്ധതി നടപ്പാക്കണം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പരിസ്ഥിതിയ്ക്ക് ദോഷകരമായ വികസനം വേണ്ടെന്നാണ് സിപിഐ നിലപാട്.

പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമാണെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. പ്രാവീണ്യം നേടിയവരാണ് പരിസ്ഥിതി വിഷയത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടതെന്നും പിണറായി വിജയന്‍ പറയുന്നു.

English summary
Pinarayi Vijayan's Facebook post criticising environmental fundamentalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X