മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും: ഹെലിക്കോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല- വീഡിയോ
ഇടുക്കി: മഴയുടെ ശക്തിക്ക് അല്‍പം ശമനം വന്നെങ്കിലും സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. കൊടുംമഴയില്‍ വെള്ളംമുങ്ങി താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. മലയോരങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. വയാനാട് പൂര്‍ണ്ണായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
സൈന്യം, ദുരന്തനിവാരണസംഘം, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളുടെ നേതൃത്വത്തില്‍ അതിദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടുക്കി അണക്കെട്ടില്‍ അഞ്ചു ഷട്ടറുകളും തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

മുഖ്യമന്ത്രിയും സംഘവും
രാവിലെ 7. 45 നാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ആര്‍ ചന്ദ്രശേഖര്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നിവരും സംഘത്തിലുണ്ട്.

ഹെലിക്കോപ്റ്റര്‍
മൂന്നിടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികല്‍ള്‍ വിലയിരുത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല.

വയനാട്ടിലേക്ക്
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാതെപോയത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. 10.15 ഓടെ സുല്‍ത്താന്‍ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഹെലിക്കോപ്ര്‍ ഇറങ്ങി. ഇടുക്കിയില്‍ എംഎം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം തുടരുകയാണ്.

എറണാകുളത്തേക്ക്
വയനാട് സന്ദര്‍ശിച്ചതിന് ശേഷം മുഖ്യമന്ത്രി ചിലപ്പോള്‍ കോഴിക്കോട് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ശേഷം സഘം എറണാകുളത്തേക്ക് തിരിക്കും. തുടക്കത്തില്‍ ആറ് സ്ഥലങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഇത് മൂന്ന് ജില്ലകളിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു.

സന്ദര്‍ശനം
വയനാട്ടിലെത്തിയ സംഘം സുല്‍ത്താന്‍ ബത്തേരി. പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പിന്നീട് കോഴിക്കോടെത്തി ഹെല്‍ക്കോപ്റ്ററില്‍ ഇന്ധനം നിറച്ചശേഷമായിരുന്നും എറണാകുളത്തെത്തി അവിടുത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
വീഡിയോ
മുഖ്യമന്ത്രിയും സംഘവും
ഫെയ്സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി

സാധിച്ചില്ല
ഇടുക്കിയിലെ കാലവർഷക്കെടുതി മേഖല നേരിൽ കാണാനായിരുന്നു സംഘത്തിന്റെ തീരുമാനം. കട്ടപ്പനയിൽ ഇറങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ വിശദീകരണം

കുടിവെള്ളം
കഴിഞ്ഞ ദിവസം ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നി നിര്‍ദേശിച്ചിരുന്നു.ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കണം. വിവിധ ജില്ലകളിലായി വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 53,500 പേര്‍ ക്യാമ്പുകളിലുണ്ട്.

ഒഴിപ്പിച്ചു
എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. എറണാകുളത്ത് ഇതിനകംതന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തവും പുനരധിവാസ പ്രവര്‍ത്തവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു

അധികമായി
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും. ലാന്‍റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു












Click it and Unblock the Notifications