'രാഹുലിന്റെ യാത്രയെ കേരളത്തില്‍ പിണറായി സ്വീകരിക്കണമായിരുന്നു'; ഫാസിസത്തെ ഒന്നിച്ച് നേരിടണമെന്ന് അടൂര്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര എന്ന പേരില്‍ കോണ്‍ഗ്രസിന്റെ ഭാരത പര്യടനം നയിക്കുന്ന രാഹുല്‍ ഗാന്ധി എം പിയെ കേരളത്തിന്റെ അതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണം ആയിരുന്നു എന്ന് സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടി തന്നെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍. ഭാരത് ജോഡോ യാത്രക്ക് പിന്തുണ തേടാനും, രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനും ആയി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചത്.

മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഷാഫി പറമ്പിലിനേയും രാഹുല്‍ മാങ്കൂട്ടത്തിലിനേയും കൂടാതെ ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, തക്യാവില്‍ ഷംസുദ്ദീന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് സക്കീര്‍ ഹുസൈന്‍ എന്നിവരും അടൂരിനെ കാണാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. നാളെയാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിക്കുന്നത്.

വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ ആണ് കെ പി സി സി നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കുന്നത്. പാറശാല തൊട്ട് കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും. സെപ്റ്റംബര്‍ ഏഴിനായിരുന്നു കന്യാകുമാരിയില്‍ നിന്ന് യാത്ര ആരംഭിച്ചത്.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
സെപ്റ്റംബര്‍ 11-ന് രാവിലെ ഏഴിന് പാറശാലയില്‍ നിന്നും കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ജാഥയെ സ്വീകരിക്കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്.












Click it and Unblock the Notifications