'ശേഷിയുണ്ടായിട്ട് സംഘപരിവാറിനെതിരെ അനങ്ങാൻ ആയില്ലെങ്കിൽ എന്തുകാര്യം?'; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
കൊല്ലം; ബി ജെ പിയും കോൺഗ്രസും സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എന്നാൽ എത്രയൊക്കെ എതിർത്താലും വികസനത്തിന്റെ കാര്യത്തിൽ പിറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടർഭരണത്തിന് ശേഷം യു ഡി എഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വിഭാഗം ജനങ്ങളും എൽ ഡി എഫിനെ സ്വീകരിച്ചു. മുൻകാലങ്ങളിൽ സി പി എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യു ഡി എഫിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം അത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സി പി എമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബി ജെ പിയുടെയും നേതൃത്വം ചിന്തിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'ഈ രാജ്യത്ത് ഉയരുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ സംഘപരിവാരിനെതിരെ അത് ശക്തമായ നിലപാടുകൾ സ്വീകരിച്ച പാർട്ടി സി പി എം ആണ്. ഞങ്ങൾക്ക് ആൾബലം കുറവായിരിക്കും. എന്നാൽ നല്ലശേഷിയുണ്ടായിട്ട് അനങ്ങാൻ പറ്റുന്നില്ലെങ്കിൽ എന്ത് കാര്യം. അത് രോഗ തടിയല്ലേ. അതുകൊണ്ട് ഗുണമുണ്ടാകുമോ? സംഘപരിവാറിന്റെ വർഗീയ നിലപാടുകളെ എതിർക്കണം. കോൺഗ്രസ് രാജ്യവ്യാപകമായി സ്വീകരിക്കുന്ന നിലപാട് കാണണം. അവർ എതിർപ്പിനല്ല തയ്യാർ. അവർ അതുമായി സമരസപ്പെടുകയാണ്. സംഘപരിവാറിന്റെ മുദ്രാവാക്യങ്ങൾ അതേപടി ഉയർത്തുന്ന കോൺഗ്രസിന്റെ നിരവധി നേതാക്കൾ ഉണ്ട്. പ്രാദേശിക നേതാക്കൾ അല്ല,ദേശീയ നേതാക്കൾ തന്നെ. പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണ്. അതിന്റെ അടയാളങ്ങൾ വലിയ തോതിൽ പ്രദർശിപ്പിച്ച് നടക്കുകയല്ലേ', മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരകുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേരളത്തിലെ വികസനം തടയാനാണ് ഇഡി ലക്ഷ്യമിടുന്നത്. കിഫ്ബിയേയും അതേലക്ഷ്യത്തോടെയാണ് ഉന്നമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കിഫ്ബി പ്രഖ്യാപിച്ചപ്പോൾ വലിയ പരിഹാസങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്.സർക്കാർ ബള്ള് പറയുന്നു, മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെയായിരുന്നു പരിഹാസങ്ങൾ. എന്നാൽ 62,000 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി മുഖേന സഹായം ഉറപ്പിച്ചത്. ഇന്ന് അത് 70,000 കോടിയാണ്. നാട്ടിൽ മരുന്ന മാറ്റങ്ങൾ അല്ലേ ഇതൊക്കെ? മുഖ്യമന്ത്രി ചോദിച്ചി. യു ഡി എഫ് പറയുന്നത് എല്ലാത്തിനേയും തടയണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഇഡി നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്തെ തകർത്ത് കൊണ്ടാണോ രാജ്യത്ത് വികസനം വേണ്ടത്. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴല്ലേ വികസനം നടപ്പാകുന്നതെന്നും പിറണാറിയ ചോദിച്ചു. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വിസനത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ട് പോകാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications