Get Updates
Get notified of breaking news, exclusive insights, and must-see stories!

പാണക്കാട് തങ്ങള്‍ക്കെതിരായ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി, 'വര്‍ഗീയസ്വഭാവമുള്ള ഭാഷ ഇങ്ങോട്ട് വേണ്ട'

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നാട്ടില്‍ ചെലവാകുമോയെന്ന് അദ്ദേഹം ചോദിച്ചു. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ് എന്നും ആ ഭാഷയുമായി ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണ്ട് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് പാണക്കാട് തങ്ങള്‍ അവിടെയെത്തിയിരുന്നു എന്നാല്‍ അന്ന് ഒറ്റ മനുഷ്യനും തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് അത് തടയാതിരുന്ന കോണ്‍ഗ്രസിനെ തുണച്ചതായിരുന്നു കാരണം എന്നും ഇക്കാര്യം മുന്‍നിര്‍ത്തിയാണ് താന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan

'ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ മുസ്ലീം ലീഗ് ഇതിന് മുന്‍പ് സ്വീകരിച്ചിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപി ഐയും പ്രതിനിധീകരിക്കുന്ന തീവ്രവാദ സ്വഭാവമുണ്ടല്ലോ. ആ വര്‍ഗീയ നിലപാടിന്റെ ഭാഷയും സ്വീകരിച്ച് കൊണ്ട് ഇങ്ങോട്ട് വരരുത്. ഞങ്ങളെല്ലാ വര്‍ഗീയതയ്ക്കും എതിരാണ്. ആര്‍ എസ് എസിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ടല്ലോ. ആര്‍ എസ് എസിന്റെ വര്‍ഗീയ നിലപാടിനോട് സി പി എം എന്നെങ്കിലും സമരസപ്പെടുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ?' അദ്ദേഹം ചോദിച്ചു.

ആര്‍ എസ് എസിനേയും സംഘപരിവാറിനേയും മാത്രമല്ല. ഞങ്ങള്‍ എസ് ഡി പി ഐയേയും ജമാഅത്തെ ഇസ്ലാമിയേയും എതിര്‍ക്കും. കാരണം അവരും വര്‍ഗീയ നിലപാടാണ് സ്വീകരിച്ച് പോരുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി. തലശ്ശേരി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയതയോട് കോണ്‍ഗ്രസ് എല്ലാ കാലത്തും മൃദുസമീപനമാണ് സ്വീകരിച്ചത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് എസ്ഡിപിഐ പിന്തുണ നല്‍കി. എന്തുകൊണ്ടാണ് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നയം എന്നും അതുകൊണ്ടാണ് ആര്‍എസ്എസുകാരനായ ഒരാളെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത് എന്നും പിണറായി പറഞ്ഞു. സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലീഗ് അണികള്‍ക്ക് തുള്ളല്‍.

സന്ദീപ് വാര്യരെ പാണക്കാട്ട് എത്തിച്ചത് ലീഗ് അണികളെ ശാന്തരാക്കാനാണ് എന്നും പാണക്കാട് എത്തിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതിയെന്നും അദ്ദേഹം പരിഹസിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+