Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസിന്റെ മൂക്ക് ചെത്തുമെന്നാണ് പറഞ്ഞത്, ഒന്നും സംഭവിക്കില്ല: പിണറായി

കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ വ തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂക്ക് ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കെ വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പിണറായി വിജയന്‍ അഭിനന്ദിച്ചു. കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് എന്നും അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി തുടരുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്താല്‍ മൂക്ക് ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എന്നും പിണറായി പറഞ്ഞു.

1

ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല എന്നും ഇനി നാളേയും ഒന്നും സംഭവിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ചാണ് തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നല്‍കിയാണ് കെ വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സ്വീകരിച്ചത്. ഇന്നലെയാണ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയത്. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് കെ വി തോമസിനെ സ്വീകരിക്കാനെത്തിയിരുന്നത്.

2

പല കോണ്‍ഗ്രസ് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ മടി കാണിച്ചപ്പോള്‍ കെ വി തോമസ് കാണിച്ചത് ധീരതയാണ് എന്നായിരുന്നു എം വി ജയരാജന്‍ പറഞ്ഞു. സെമിനാറിന്റെ സ്വാഗത പ്രസംഗത്തിലായിരുന്നു എംവി ജയരാജന്റെ പരമാര്‍ശം. കെ വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ നിന്ന് വിലക്കിയ കെ സുധാകരന്റെ നടപടി ഊര് വിലക്കാണെന്നും കോണ്‍ഗ്രസുകാര്‍ പോലും സുധാകരനെ വെറുക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലെ മുഖ്യാതിഥി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്.

3

നിറഞ്ഞ കൈയടികളോടെയാണ് സി പി ഐ എം പ്രവര്‍ത്തകര്‍ സ്റ്റാലിനെ സ്വീകരിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധം എന്ന വിഷയത്തിലാണ് ദേശീയ സെമിനാര്‍ സി പി ഐ എം സംഘടിപ്പിച്ചിരിക്കുന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സെമിനാറില്‍ അധ്യക്ഷത വഹിക്കുന്നത്. കെ വി തോമസിനെ കൂടാതെ ശശി തരൂരിനേയും സി പി ഐ എം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റ് അനുമതി നിഷേധിച്ചതിനാലാണ് ശശി തരൂര്‍ പങ്കെടുക്കുന്നത്. എന്നാല്‍ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

4

അതേസമയം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വിളിച്ചാല്‍ പോയി കാണുമെന്നും താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും കെ വി തോമസ് പറഞ്ഞു. സുധാകരനും ഞാനും അടുത്ത സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് എന്നത് ഒരു ജീവിത ശൈലിയാണെന്നും അതിന് ഒരു സ്ഥാനത്തിന്റെ ആവശ്യമില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു. കണ്ണൂരിലെത്തിയത് സി പി ഐ എം യോഗത്തിനല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

5

ഇത് ദേശീയ സെമിനാറിനാണ്. പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്, ഒരു നടപടിക്രമം ഉണ്ട് അതിന് അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്നും കെ വി തോമസ് പറഞ്ഞു. അതേസമയം വിലക്ക് ലംഘിച്ച് സി പി ഐ എം സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍സ ഒരുങ്ങുകയാണ് കെ പി സി സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+