പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ഗേറ്റ് പൂട്ടി യാക്കോബായാ വിഭാഗം, പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് വിഭാഗം
പിറവം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു. പോലീസ് അകമ്പടിയോടെയൊയിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. എന്നാല്‍ ഇന്നലെ രാത്രി തന്നെ പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിടുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലനത്തിനായി പള്ളി പരിസരത്ത് കൂടുതള്‍ പോലീസിനെ വിന്യസിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും അടക്കമുള്ള മുന്നോറോളം യാക്കോബായ വിശ്വാസികള്‍ ഇന്നലതെ തന്നെ പള്ളിയില്‍ നിലയുറപ്പിക്കുകയായിരുന്നു.

ഗേറ്റ് പൊളിച്ച് അകത്ത് കടന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും വിധി നടപ്പിലാക്കാന്‍ പോലീസ് തയ്യാറാകണമെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതന്മാരും വിശ്വാസികളും ഇപ്പോള്‍ പള്ളിയുടെ പ്രവേശന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രധിഷേധിക്കുകയാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹണിക്കണമെന്നാണ് യാക്കോബായാ വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രം ചര്‍ച്ചയെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കുന്നത്.
തഹസില്‍ദാര്‍ ഉള്‍പ്പടേയുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പള്ളിക്ക് അകത്ത് നിലയുറപ്പിച്ചവരോട് പിരിഞ്ഞു പോകണമെന്ന് തഹസില്‍ദാര്‍ നിരവധി തവണ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോകാന്‍ യാക്കോബായ വിഭാഗം തയ്യാറായില്ല. ഓര്‍ത്തഡോക്സ വിഭാഗം നല്കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications