മാണി സി കാപ്പനെ തള്ളി പിജെ ജോസഫ്, 'യുഡിഎഫിന്റെ പ്രവർത്തന രീതിയിൽ പരാതിയില്ല'
തൊടുപുഴ: യുഡിഎഫ് നേതൃത്വത്തിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ മാണി സി കാപ്പനെ തള്ളി പിജെ ജോസഫ് എംഎല്‍എ. യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി തന്നെയാണ് പോകുന്നത് എന്ന് പിജെ ജോസഫ് പ്രതികരിച്ചു. യുഡിഎഫിന്റെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് കേരള കോണ്‍ഗ്രസിന് പരാതി ഇല്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി ഉന്നമിട്ട് കൊണ്ടായിരുന്നു മാണി സി കാപ്പന്‍ രംഗത്ത് വന്നത്. തങ്ങള്‍ യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നതായി മാണി സി കാപ്പന്‍ പരാതിപ്പെട്ടു. മുന്നണിയുമായി കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ തന്നെ അറിയിച്ചിട്ടില്ല. മുട്ടില്‍ മരം മുറി വിഷയവും ഗവര്‍ണറെ കണ്ട് പരാതിപ്പെടാന്‍ പോയതും മാടപ്പള്ളിയിലെ കെ റെയില്‍ വിരുദ്ധ സമരവും അറിയിച്ചിട്ടില്ലെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തുകയുണ്ടായി. എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാൻ വിഡി സതീശന് സാധിക്കുന്നില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

മാണി സി കാപ്പനുണ്ടായ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കും എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുളളതായും എംഎല്‍എ വ്യക്തമാക്കി. മാണി സി കാപ്പന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് വിഡി സതീശനും രംഗത്ത് വന്നിരുന്നു. മാണി സി കാപ്പന്‍ തന്നോട് ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. യുഡിഎഫിലെ ഭിന്നത പരസ്യമാക്കിയതിലുളള അതൃപ്തിയും വിഡി സതീശന്‍ പ്രകടമാക്കി.
എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെ അല്ല യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ രീതി വേറെ ആണെന്നും മാണി സി കാപ്പന് ഇത് പരിചയമില്ലാത്തത് കൊണ്ടാണെന്നും വിഡി സതീശന്‍ പരിഹാസരൂപേണ പറഞ്ഞു മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ യുഡിഎഫ് ചെയര്‍മാനായ തന്നോടോ യുഡിഎഫ് കണ്‍വീനറോടൊ വേണം പരാതി പറയാന്‍. പരസ്യമായി പറഞ്ഞത് അനൗചിത്യമാണെന്നും ചില കാര്യങ്ങള്‍ അറിയിക്കാതിരുന്നത് അദ്ദേഹത്തെ കിട്ടാനുളള ബുദ്ധിമുട്ട് കൊണ്ട് മാത്രമാണ് എന്നും വിഡി സതീശന്‍ മറുപടി നല്‍കി.
Recommended Video













Click it and Unblock the Notifications