ആഭ്യന്തര വകുപ്പിന് അര്‍ഹത പൂജ്യം മാര്‍ക്കിന്, സംസ്ഥാനത്ത് പോലീസ്-ഗൂണ്ടാ-സിപിഎം കൂട്ടുകെട്ട്: പികെ ഫിറോസ്
കോഴിക്കോട്: രണ്ടുകൊല്ലം പൂര്‍ത്തിയാക്കിയ ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് പൂജ്യം മാര്‍ക്കിന് മാത്രമാണ് അര്‍ഹതയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഗൂണ്ടാ - സി.പി.എം കൂട്ടുകെട്ടാണ് പോലീസ് സ്റ്റേഷനുകള്‍ ഭരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി ജൂണ്‍ 2ന് ശനിയാഴ്ച പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഫറഞ്ഞു.
വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തും കോട്ടയത്ത് കൊല്ലപ്പെട്ട കെവിനും ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം നടക്കുമ്പോള്‍ പോലീസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സര്‍വ്വവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെ മുസ്ലിം യൂത്ത് ലീഗ് തയ്യാറാക്കിയ കുറ്റപത്രം അന്നേ ദിവസം സമര്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

കോട്ടയത്ത് പോലീസിന്റെ അനാസ്ഥമൂലം കെവിന് എന്ന ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഓന്നംപ്രതി കേരള മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കാതെ തന്റെ സുരക്ഷക്ക് അമിത പ്രാധാന്യം നല്കിയതു കൊണ്ടാണ് ഈ കൊലപാതകം സംഭവിച്ചത്. പൈലറ്റും എസ്കോര്‍ട്ടും മന്ത്രിമാര്‍ക്ക് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വന്തം സുരക്ഷക്ക് എന്തിനാണ് 250 പോലീസുകാരെ വിന്യസിച്ചതെന്ന് വ്യക്തമാക്കണം. തനിക്ക് ന്യായമെന്ന് തോന്നുന്ന കാര്യത്തില്‍ മാത്രമേ ഇടപെടുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏകാധിപതിയുടെതാണ്. കേരളത്തില്‍ 3.5 കോടി പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല ഉള്ളതെും 3.5 കോടി ജനങ്ങളാണ് ഉള്ളതെും മുഖ്യമന്ത്രി മനസ്സിലാക്കണം. തന്നിഷ്ടം നടപ്പിലാക്കാന്‍ കേരളം പിണറായി വിജയന്റെ തറവാട്ട് സ്വത്തല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.
കെവിന് ജോസഫ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഗൂഢാലോചന നടിട്ടുണ്ട്. ഇത് സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. മാന്നാനത്തെ ബാങ്കില്‍ ജോലി ചെയ്യുന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നിട്ടുള്ളത്. കെവിന് താമസിച്ചിരു സുഹൃത്ത് അനീഷിന്റെ വീട് കാണിച്ച് കൊടുത്തത് പ്രാദേശിക സി.പി.എം നേതാവാണെന്ന ആരോപണവും അന്വേഷണ വിധേയമാക്കണം. പുരോഗമന പ്രസ്ഥാനമെന്ന് മേനി നടിച്ചിരുന്ന ഡി.വൈ.എഫ്.ഐ ജാതിവെറിയുടെ വക്താക്കളും ദുരഭിമാനക്കൊലയുടെ നടത്തിപ്പുകാരുമായി മാറിയിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications