4000 രൂപയുടെ ഭൂമിക്ക് 170000 രൂപയായി; ആട്ടിന്‍കൂട് പോലും പണിയാന്‍ പറ്റാത്ത സ്ഥലം എന്ന് പികെ ഫിറോസ്
കോഴിക്കോട്: മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി തിരൂരില്‍ ഏറ്റെടുത്ത ഭൂമി നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ച ഗണത്തില്‍പെടുന്നതാണ് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വില നിര്‍ണയത്തിന്റെ ആദ്യയോഗത്തില്‍ പങ്കെടുത്തവരുടെ പേര് എന്തുകൊണ്ട് ജലീല്‍ പുറത്തുവിട്ടില്ല. രണ്ടാമത് നടന്ന യോഗത്തില്‍ പങ്കെടുത്തത് ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളാണ് എന്നും ഫിറോസ് പറഞ്ഞു.
ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ ആയി തറക്കല്ലിട്ട സര്‍വകലാശാലയുടെ കെട്ടിടം എവിടെ, ഏറ്റെടുത്ത സ്ഥലത്ത് ഒരു ആട്ടിന്‍കൂട് പോലും നിര്‍മിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ കോടികള്‍ പാഴായില്ലേ, പൊതുഖജനാവിന് നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുപിടിക്കുമെന്നും ഭൂമി കൊള്ളയ്ക്ക് നേതൃത്വം നല്കിയവര് മാത്രമല്ല, കൂട്ടുനിന്നവരും അഴിയെണ്ണുമെന്നും ഫിറോസ് പറയുന്നു.

പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: ''ഇനി ജലീലെന്താണ് പറയുക? ജലീല്‍ ഒപ്പുവെച്ച അഴിമതി രേഖയാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി വായിച്ചാല്‍ ഈ വിഷയത്തില്‍ ഏറെക്കുറെ ഒരു ധാരണകിട്ടും.
1: യുഡിഎഫ് കാലത്ത്, കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വിലനിര്‍ണ്ണയ യോഗത്തിന്റെ മിനുട്സ് എന്നും പറഞ്ഞ് കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച രേഖയില്‍ പക്ഷേ യോഗത്തില്‍ പങ്കെടുത്ത ഭൂവുടമസ്ഥരുടെ പേരില്ല. അന്ന് പങ്കെടുത്തത് ആദ്യത്തെ യഥാര്‍ത്ഥ ഭൂവുടമസ്ഥരല്ല. ആയിരുന്നെങ്കില്‍, 170000 രൂപയെന്ന് 'ഉടമകളായ' തങ്ങള്‍ത്തന്നെ വിലയിട്ട സ്ഥലം വെറും നാലായിരം രൂപക്ക് പിന്നീട് വേറൊരാള്‍ക്ക് മറിച്ചുവില്‍ക്കാന്‍ അവര്‍ക്ക് ഭ്രാന്തുണ്ടോ? കാരണം കുറുവാ സംഘം ഇത് കൈക്കലാക്കുന്നത് ഈ പറഞ്ഞ ആദ്യ യോഗത്തിനു ശേഷമാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാണ്. എന്നുവെച്ചാല്‍, ആദ്യയോഗത്തില്‍ പങ്കെടുത്തത് ഈ സ്ഥലം കണ്ടുവെച്ച കുറുവാ സംഘം തന്നെയാണ്.
2: എന്നാല്‍ രണ്ടാമത് പങ്കെടുത്ത വിലനിര്‍ണ്ണയ യോഗത്തിന്റെ മിനുട്സില്‍ കുറുവാ സംഘത്തിന്റെ പേരുണ്ട്. അപ്പോഴേക്കും സ്ഥലം ഔദ്യോഗികമായി കൈക്കലാക്കി എന്നുസാരം.
3: ഇനി, യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന ജലീലിന്റെ യമണ്ടന്‍ നുണയാണ് അടുത്തത്. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന വിലനിര്‍ണ്ണയ ക്രമങ്ങള്‍ മാത്രമാണ് അന്നുനടന്നത്. തുടര്‍നടപടിയുടെ ഭാഗമായി എന്തെങ്കിലും രേഖ സര്‍ക്കാരിന്റെ മുന്നിലേക്കെത്തുന്നത് തന്നെ ഇടതുപക്ഷം അധികാരത്തില്‍ വന്നതിന് ശേഷമാണ്.
4: വെട്ടം വില്ലേജിലെ ഭൂമി ഏറ്റെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്കി എന്ന ഒരു ചാനലിന്റെ കണ്ടു പിടുത്തം വെറും തമാശയാണ്. വെട്ടം വില്ലേജിലെ തന്നെ മറ്റൊരു ഭൂമിയും ആതവനാട്ടെ 100 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ ജി.ഒ ഇറക്കിയിട്ടുണ്ട്. അതെല്ലാം അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള വെറും നടപടി ക്രമം മാത്രമാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ഭൂമിയും ഏറ്റെടുത്തിരുന്നില്ല.
5. ആതവനാട് ഏറ്റെടുക്കാന്‍ കരുതിയിരുന്ന 100 ഏക്കര്‍ പ്രദേശത്തെ ആളുകളെ കുറുവാസംഘം ചെന്നുകണ്ട് പണം ലഭിക്കില്ലെന്ന് പേടിപ്പിച്ച് അവരെക്കൊണ്ട് സമരം ചെയ്യിച്ചു. എല്ലാവഴിയും മുടക്കിയ കുറുവാ സംഘം കെടി ജലീല്‍ വഴി തങ്ങളുടെ സ്ഥലത്തേക്ക് തന്നെ സര്‍ക്കാരിന്റെ കണ്ണെത്തിച്ചു. ചതി പിന്നീട് തിരിച്ചറിഞ്ഞ ആതവനാട്ടെ ജനങ്ങള്‍, ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ഇവരോട് കൂടി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. പക്ഷെ, ജലീല്‍ അപ്പീല്‍ പോകാനാണ് തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ഒപ്പ് വെച്ചു. കോടതി നിര്‍ദ്ദേശപ്രകാരം അതവനാട്ടെ ജനങ്ങളുമായി എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല? കുറുവാ സംഘത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. ജലീലിന്റെ നേരിട്ടുള്ള ഇടപെടലാണിത്.
6: ഏറ്റെടുത്ത സ്ഥലത്ത് ഒരു ആട്ടിന്‍കൂട് പോലും പണിയാന്‍ കഴിയാത്ത വിധം പരിസ്ഥിതി നിയമപ്രകാരം നിര്‍മ്മാണ നിരോധനമുള്ള സ്ഥലമെന്ന് നേരത്തെ അറിയാമെന്നിരിക്കേ, ഇതേറ്റെടുത്തത് ആര്‍ക്കുവേണ്ടി? ഇടത് സ്ഥാനാര്‍ത്ഥികളും മന്ത്രിമാരും എംഎല്‍എമാരുമായിരുന്ന ലില്ലീസ് ഗഫൂറിന്റെയും വി.അബ്ദുറഹ്മാന്റേയുമൊക്കെ സഹോദരങ്ങളും ബന്ധുക്കളുമടങ്ങുന്ന കുറുവാ സംഘത്തിന്റെ അക്കൗണ്ടിലേക്ക് സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്നെത്തിയത് കോടികളാണ്.
7: ഈ സ്ഥലത്ത്, 6 വര്‍ഷത്തോളം മുമ്പ്, മുഖ്യമന്ത്രി ഓണ്‍ലൈനായി തറക്കല്ലിട്ട സര്‍വ്വകലാശാലയുടെ കെട്ടിടമെവിടെ? സ്ഥലം വെറുതെയായില്ലേ? കോടികള്‍ പാഴായില്ലേ? ഇനി വില കേറ്റിക്ക എന്ത് മറുപടി പറയും? ഒന്നും പറയണ്ട. ഇനി ഞങ്ങള്‍ പറയും. ജനം പറയും. ഈ കുറുവ സംഘത്തിന്റെ കയ്യില്‍ നിന്നും മുഴുവന്‍ പണവും തിരിച്ച് പിടിക്കും. ഭൂമിക്കൊള്ളക്ക് നേതൃത്വം നല്കിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി മാത്രമല്ല, പങ്ക് പറ്റിയവരും അഴിയെണ്ണും.''
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications