കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയൻ സർക്കാർ സർവീസിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും സ്ഥിരപ്പെടുത്തുന്നു'; പി.കെ. ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: സർക്കാരിന് എതിരെ വിമർശനവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ. ഫിറോസ്. രണ്ടാം പിണറായി സർക്കാർ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സർക്കാർ സർവീസിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും സ്ഥിരപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നതായി പികെ ഫിറോസ് പറഞ്ഞു. പാലക്കാട് നടന്ന പത്ര സമ്മേളനത്തിൽ ആയിരുന്നു സർക്കാറിനെതിരെ ആരോപണം ഉന്നയിച്ച് പികെ ഫിറോസ് രംഗത്ത് വന്നത്.

pk

പാര്‍ട്ടിക്ക് താത്പര്യം ഉള്ള 89 പേരെ പ്രൈമറി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും ഡെപ്യട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റില്‍ ലക്ചര്‍ ആയി നിയമിക്കുന്നത് 2018 നവംബറിൽ ആണ്. സ്പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്തതില്‍ ഭേദഗതി ആവശ്യം ഉണ്ടെന്ന കാരണം പറഞ്ഞാണ് പി.എസ്.സി. വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തിയത്.

ഇതിന് പിന്നാലെ, സ്പെഷല്‍ റൂള്‍ ഫ്രെയിം ചെയ്തതിലെ അപാകതകള്‍ പരിഹരിച്ച് വിജ്ഞാപം ഇറക്കി. 2021 ഫെബ്രുവരി 19 - നായിരുന്നു വിജ്ഞാപം പുറത്ത് വന്നത്. എന്നിരുന്നാലും സ്പെഷ്യല്‍ റൂള്‍ അനുസരിച്ചുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വിവരം.

2022 മാർച്ച് 25 നും 2022 ഏപ്രിൽ ഏഴിനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് കത്ത് അയച്ചിരുന്നു. ഇത് പ്രകാരം 89 പേരെയും സ്ഥിരപ്പെടുത്താൻ വേണ്ടി ഉളള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് വ്യക്തമാണ്. സാധാരണ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി. പരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും ആണ് യോഗ്യരായ ആളുകളെ തെരെഞ്ഞെടുക്കണം. ഇതിന് പകരം ആണ് പിന്‍വാതില്‍ വഴി പാര്‍ട്ടിക്കാരെ സ്ഥിരപ്പെടത്താന്‍ നീക്കം നടത്തുന്നത്.

പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗത്തിൽ ജോലി ചെയ്ത പാര്‍ട്ടിക്കാര്‍ക്ക് കുറുക്ക് വഴികൾ വഴി ഉയര്‍ന്ന പദവിയും ശമ്പളവും ലഭ്യമാക്കുന്നതിന് വേണ്ടി ആണ് ഈ വഴിവിട്ട നീക്കം സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത് എന്ന് ഫിറോസ് വ്യക്തമാക്കി. ഇതിൽ 89 പേരും പാര്‍ട്ടി നേതാക്കളോ പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവരോ ആണ്. ജിജോ കെ എസ് ടി എ. ഇടുക്കി ജില്ല സെക്രട്ടറി ആണ്. ഷാജഹാന്‍ എ എം. കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി മെമ്പറാണ്.

സംഗീത സി.പി.എമ്മിന്റെ കോളേജ് അധ്യാപക സംഘടനയുടെ നേതാവ് പ്രകാശന്‍ മാസ്റ്ററുടെ ഭാര്യം ആണ്. അനുപമ കേരള ക്ലേ ആന്റ് സെറാമിക്സ് മാനേജിംഗ് ഡയറക്ടറുടെ ഭാര്യയാണ്. പാര്‍ട്ടി നേതാക്കളെയും സ്വന്തക്കാരെയും പിന്‍വാതില്‍ വഴി നിയമിക്കാൻ ഉളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാറണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.

 തമിഴകത്തെ ആരാധകർ ആവേശത്തിൽ: മധുവിന്റെ പേരിൽ കബഡി മത്സരം നടത്താൻ മമ്മൂട്ടി ഫാൻസ് തമിഴകത്തെ ആരാധകർ ആവേശത്തിൽ: മധുവിന്റെ പേരിൽ കബഡി മത്സരം നടത്താൻ മമ്മൂട്ടി ഫാൻസ്

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

സ്പെഷ്യല്‍ റൂള്‍ പ്രകാരം ഉള്ള പൂര്‍ണ്ണം ആയ ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം . തുടർന്ന് നിയമനങ്ങള്‍ പി എസ് സി. വഴി നടത്താന്‍ വേണ്ടി സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

English summary
pk firoz said, Pinarayi Vijayan stabilizes party members in government service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X