Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായ്ക്ക് പരവതാനി വിരിക്കാൻ ഓടുന്ന പിണറായി; ശശികലയ്ക്കെതിരെ കേസെടുക്കാൻ സമയം എവിടുന്നെന്ന് ഫിറോസ്

മലപ്പുറം; വിവാദ പരാമർശത്തിന്റെ പേരിൽ കെപി ശശികലയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് സർക്കാർ തയ്യാറാകാത്തതെന്ന് പികെ ഫിറോസ്. സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിക്കുകയും ചെയ്ത വാരിയൻകുന്നത്തിനെ അവഹേളിക്കുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണ് ശശികല ചെയ്തത്. സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു.

Pk Firoz

ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും പിച്ചിച്ചീന്തിയ നരഭോജികളെ വെറുതെ വിട്ട ഗുജറാത്തിന്റെ പ്രതിനിധി അമിത്ഷാക്ക് വള്ളംകളി കാണാനായി ചുവപ്പ് പരവതാനി വിരിക്കാൻ ഓടി നടക്കുന്ന പിണറായിയുടെ പോലീസിന് ഇതിനൊക്കെ എവിടുന്ന് സമയമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

'സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിക്കുകയും ചെയ്ത വാരിയൻകുന്നത്തിനെ അവഹേളിക്കുകയും വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ശശികല ടീച്ചർക്കെതിരെ എന്ത് നടപടിയാണ് പിണറായി സർക്കാറിന്റെ പോലീസ് എടുത്തത് എന്നറിയാൻ താൽപ്പര്യമുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നത് ഇന്ത്യയുടെ രക്ഷക്ക് വേണ്ടിയായിരുന്നു എന്നും ഗോഡ്സേയുടെ പ്രവൃത്തി രാജ്യത്തിന് ഗുണകരമായിരുന്നു എന്നും സവർക്കറുടെ സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കേരളത്തിൽ വന്ന് സംസാരിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. മുന്നാകുമാർ ശർമ്മ എന്ന ആ സാമദ്രോഹിക്കെതിരെയും യാതൊരു നടപടിയും നാളിത് വരെ കേരള പോലീസ് സ്വീകരിച്ചിട്ടില്ല.

ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും പിച്ചിച്ചീന്തിയ നരഭോജികളെ വെറുതെ വിട്ട ഗുജറാത്തിന്റെ പ്രതിനിധി അമിത്ഷാക്ക് വള്ളംകളി കാണാനായി ചുവപ്പ് പരവതാനി വിരിക്കാൻ ഓടി നടക്കുന്ന പിണറായിയുടെ പോലീസിന് ഇതിനൊക്കെ എവിടുന്ന് സമയം', പോസ്റ്റിൽ ഫിറോസ് പറഞ്ഞു.

അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞത്.1921ലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ വിദ്വേഷ വാക്കുകള്‍.ജില്ലാ പഞ്ചായത്തിന്റെ പണം ഇവിടുത്തെ സാധാരണക്കാരന്റെ നികുതിപ്പണമാണ്. അത് ഉപയോഗിച്ച് ഒരിക്കലും വാരിയംകുന്നന്റെയും ഒസാമ ബിൻ ലാദന്റെയും പ്രതിമ ഉണ്ടാക്കാൻ സമ്മതിക്കില്ലെന്നും ശശികല പറഞ്ഞിരുന്നു.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+