Get Updates
Get notified of breaking news, exclusive insights, and must-see stories!

വി മുരളീധരനെതിരെ ബിജെപിയിൽ പൊട്ടിത്തെറി! പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസുകാരെന്ന്!

കൊച്ചി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരനെതിരെ ബിജെപിക്കുളളില്‍ പൊട്ടിത്തെറി. കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് വി മുരളീധരന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് മുരളീധരനെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസുകാരുണ്ടെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഡിആര്‍ഡിഒ കേസില്‍ പ്രതിയായ ആള്‍ വി മുരളീദരന്റെ ഓഫീസിലെ നിത്യസന്ദര്‍ശകനാണ് എന്നതടക്കമുളള ആരോപണങ്ങള്‍ ദേശാഭിമാനി ഉന്നയിച്ചിരുന്നു. ഇതടക്കം ഉയര്‍ത്തിയാണ് പികെ കൃഷ്ണദാസ് പക്ഷം മുരളീധര പക്ഷത്തെ കടന്നാക്രമിച്ചത്.

Recommended Video

cmsvideo
    Rahul Gandhi Dont Want To Change The Track, | Oneindia Malayalam
    BJP

    കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് വി മുരളീധരന്‍. കേരള സര്‍ക്കാരിനെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ട് പിറകേ കേന്ദ്രം കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നത് വി മുരളീധരനും സംസ്ഥാന ബിജെപിക്കും നാണക്കേടായിരുന്നു. ഈ വിഷയവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

    നിലവില്‍ ദില്ലിയിലുളള വി മുരളീധരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിക്കുളളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് യോഗം വിളിച്ച് ചേര്‍ത്തത്. ആര്‍എസ്എസ് നിര്‍ദേശ പ്രകാരമാണ് നീക്കം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. അതേസമയം മുരളീധരന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുരളീധര പക്ഷക്കാരനുമായ കെ സുരേന്ദ്രന്‍ തളളിക്കളഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+