• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ഭരണകൂടം മുട്ടിലിഴയേണ്ടി വരും, മുന്നറിയിപ്പുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്. അര്‍ഹരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പകരം പാര്‍ട്ടിക്കാര്‍ക്കും ബന്ധുജനങ്ങള്‍ക്കുമാണ് ഇടതു സര്‍ക്കാര്‍ പരിഗണന നല്‍കിയതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തുടക്കത്തില്‍ പരിഹസിച്ചവര്‍ നിലപാട് മാറ്റേണ്ടി വന്നത് യുവജനങ്ങളുടെ വിജയമാണ്. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ് തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തവര്‍ പരസ്യത്തിന്റെ പേരില്‍ പോലും കോടികളാണ് ധൂര്‍ത്തടിക്കുന്നത്.

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ തൊഴില്‍ മോഷണത്തില്‍ ആനന്ദിക്കുന്നവര്‍ മുട്ടലിഴയേണ്ട അസ്ഥയിലെത്താന്‍ അധിക ദിവസം വേണ്ടി വരില്ലന്നും അഭിപ്രായപ്പെട്ടു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് കലക്ടറേറ്റിന് മുമ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സഹന സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കുന്ന വിഷയത്തിലും ലീഗ് ശക്തമായി പ്രതികരിച്ചു. കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് തീറെഴുതിയ പിണറായി സര്‍ക്കാര്‍ കരാര്‍ റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അഴിമതി സമഗ്രമായി അന്വേഷണിക്കണമെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. എല്‍ഡിഎഫും പിണറായി സര്‍ക്കാറും, ഇടതുപക്ഷമെന്ന് പേര് സ്വീകരിച്ച് വലതുപക്ഷ കോര്‍പ്പറേറ്റ് സാമ്രാജ്യത്വ ദല്ലാളായി മാറിയിരിക്കുന്നുവെന്നും മജീദ് പറഞ്ഞു.

അമേരിക്കന്‍ കമ്പനിയുമായി അതീവ രഹസ്യമായി കരാര്‍ ഉണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ വിവരം പുറത്തായപ്പോഴും ഇതു നിഷേധിക്കാനും ജനങ്ങളെ വിഢികളാക്കാനുമാണ് ശ്രമിച്ചത്. കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പുതിയ ന്യായീകരണങ്ങള്‍ ചമക്കുന്നത് ജനം പുഛിച്ചു തള്ളും. നമ്മുടെ രാജ്യത്തിന്റെ മത്സ്യ സമ്പത്ത് ഇവിടുത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട് അമേരിക്കന്‍ കമ്പനിക്കായി രഹസ്യമായി കച്ചവടം ഉറപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

കേരളത്തിന്റെ കടല്‍ അമേരിക്കക്ക് തീറെഴുതുന്ന കമ്മ്യൂണിസ്റ്റ് ഒറ്റിനെതിരെ ജനങ്ങളെ അണിനരത്തി പ്രതിരോധം തീര്‍ക്കും. നാളെ തീരദേശ മേഖലയില്‍ പ്രതിഷേധ സംഗമങ്ങളും പ്രകടനങ്ങളും നടത്തണമെന്ന് കെ.പി.എ മജീദ് ആഹ്വാനം ചെയ്തു.

English summary
pk kunhalikutty against ldf govt on rank holders protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X