ചുരം സത്യാഗ്രഹ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരം മുസ്്‌ലിംലീഗ് പാര്‍ട്ടിയും യുഡിഎഫും ഏറ്റെടുക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎന്‍ മോഹന്‍ദാസ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, കമ്മിറ്റിയില്‍ 10 പുതുമുഖങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പു മന്ത്രിയെയും ചുരത്തിന്റെ ഗുരുതര സാഹചര്യം ബോധ്യപ്പെടുത്തും. സി.മോയിന്‍കുട്ടി നടത്തുന്ന സമരം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.

tsyphoto041

ചുരം സത്യാഗ്രഹ പന്തലിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി സമരനേതാവ്‌ സി.മോയിന്‍കുട്ടിയെ ആശ്ലേഷിക്കുന്നു

എം.ഐ.ഷാനവാസ് എം.പി, എകെ.രാഘവന്‍ എം.പി, മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ എം.കെ മുനീര്‍ , ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല,യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, നാസര്‍ ഫൈസി കൂടത്തായി, കെ.പി.സി.സി സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, പി.എം തോമസ്, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ.പി ശങ്കരന്‍, ബാബു പൈക്കാട്, സി.പി ചെറിയമുഹമ്മദ്, സി.കെ.കാസിം, വയനാട് ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് കെ.കെ അഹമ്മദ്, പി.സി ഹബീബ് തമ്പി, എ.അരവിന്ദന്‍, പി.സി മാത്യു, ബിജുതാന്നിക്കാകുഴി, സി.എ മുഹമ്മദ്, ഹാരിസ് വയനാട്, ഇസ്മായില്‍വയനാട്, എം.എ ഗഫൂര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, അഡ്വ.എ.വി.അന്‍വര്‍ ,ഷാഫി വളഞ്ഞപാറ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PK Kunjalikutti; UDF's strike in thamarassery pass

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്