പികെ രാഗേഷിനെ കൂടെക്കൂട്ടി കണ്ണൂരില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ കരുനീക്കം
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ വിമതനായ പി കെ രാഗേഷിനെ കൂടെക്കൂട്ടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ സിപിഎം കൈപ്പിടിയിലൊതുക്കുന്നു. ഒറ്റ അംഗത്തിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
നിലവില്‍ മുസ്ലിം ലീഗിലെ സി. സമീര്‍ ആണ് ഡെപ്യൂട്ടി മേയര്‍. ആറുമാസം പിന്നിടുന്നതോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് സമീറിനെ പുറത്താക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. 55 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതമാണ് നിലവിലുള്ളത്. വിമതനായ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം കണ്ണൂര്‍ ഭരിക്കുന്നത്.

രാഗേഷിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരും അഴീക്കോടും രാഗേഷിന്റെ നേതൃത്വത്തില്‍ മത്സരിക്കുകയും ചെയ്തു. അഴീക്കോട് രാഗേഷിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് ദോഷമായില്ലെങ്കിലും കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനിയുടെ തോല്‍വിയില്‍ രാഗേഷിനും പങ്കുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎം വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. രാഗേഷിനെ ഒപ്പം കൂട്ടുന്നതിലൂടെ അഞ്ചുവര്‍ഷവും കോര്‍പ്പറേഷന്‍ ഭരിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. നേരത്തെ രാഗേഷിനെ തിരിച്ചെടുത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനമെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications